പാലക്കാട്: നവവരനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടായി ചുള്ളിയില്‍ കുഞ്ചന്റെ മകന്‍ രഞ്ജിത്താണ് (29) മരിച്ചത്. നാലുമാസം മുമ്പാണ് യുവാവിന്റെ വിവാഹം കഴിഞ്ഞത്. ചൊവ്വാഴ്ച ഉച്ച രണ്ടിന് തേനൂര്‍ കോട്ടായി റോഡ് ഭാഗത്തെ റെയില്‍വേ ട്രാക്കിലാണ് മരിച്ചനിലയില്‍ കണ്ടത്.
ആന്ധ്രപ്രദേശില്‍ വെല്‍ഡിങ് ജോലി ചെയ്തുവരികയായിരുന്നു. നാലു മാസം മുമ്പ് വിവാഹത്തിന് നാട്ടില്‍ വന്നതാണ്. കാലില്‍ അസുഖമുള്ളതിന്റെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാതാവ്: ഉഷ. ഭാര്യ: സ്‌നേഹ. സഹോദരങ്ങള്‍: ഷിജിത്, ശ്രീജിത്. മങ്കര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News