ചോരക്കുഞ്ഞിനെ പാറമടയിലെറിഞ്ഞു കൊന്നത് അവിഹിതം പുറത്തറിയാതിരിക്കാന്‍, ഭര്‍ത്താവുമായി പിണങ്ങി കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍; യുവതിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

കോലഞ്ചേരി തിരുവാണിയൂര്‍ പഴുക്കാമറ്റം ആറ്റിനീക്കര സ്‌കൂളിന് സമീപം താമസിക്കുന്ന പഴുക്കാമറ്റത്ത് വീട്ടില്‍ ശാലിനി(36)യാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. അതേസമയം, അവിഹിതം പുറത്തറിയാതിരിക്കാനാണു ചോരക്കുഞ്ഞിനോട് കൊടുംക്രൂരത കാട്ടിയതെന്നാണ് റിപ്പോര്‍ട്ട്.

വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ് ശാലിനി. കൂലിപ്പണിക്കാരിയായ ശാലിനിക്ക് വേറെയും നാലു മക്കളുണ്ട്. ഒരു മകള്‍ വിവാഹിതയാണ്. മൂന്ന് ആണ്‍കുട്ടികള്‍ക്കൊപ്പം ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു താമസം. ഇവര്‍ ഭര്‍ത്താവിനെ വീട്ടില്‍ കയറ്റാറില്ലായിരുന്നു. അതിനിടെയാണ് ഗര്‍ഭിണിയായത്. ഇക്കാര്യം ആരേയും ശാലിനി അറിയിച്ചിരുന്നില്ല.

ഗര്‍ഭിണിയായതിലെ നാണക്കേട് ഓര്‍ത്താണ് ക്രൂരകൃത്യം നടത്തിയതെന്നും ശാലിനി പൊലീസിനു മൊഴിനല്‍കി. എന്നാല്‍ ചാപിള്ളയായതിനിലാണ് പാറമടയിലെറിഞ്ഞതെന്ന് ആദ്യം മൊഴി നല്‍കിയത്. പിന്നീട് പ്രസവിച്ച ഉടന്‍ ഷര്‍ട്ടില്‍ പൊതിഞ്ഞ് കല്ലു കെട്ടി പാറമടയിലേക്കെറിഞ്ഞെന്ന് മൊഴി മാറ്റുകയായിരുന്നു.

അതേസമയം, കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്നു. റിപ്പോര്‍ട്ട് അനുസരിച്ച് കുഞ്ഞ് മുങ്ങിമരിച്ചതാണ്. ശ്വാസകോശത്തില്‍ വെള്ളവും ചെളിയും കയറിയാണ് മരണം സംഭവിച്ചത്. ഇതോടെ ശാലിനിക്കെതിരെ കൊലക്കുറ്റം ചുമത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News