അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. അട്ടപ്പാടി വെന്തവട്ടി ഊരിലെ പൊന്നി രാമസ്വാമി ദമ്പതിമാരുടെ മൂന്ന് ദിവസം പ്രായമായ ആണ്‍ കുഞ്ഞാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയെന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുഞ്ഞിനു തൂക്കക്കുറവോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പോസ്റ്റ്മാര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അറിയിച്ചു. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News