32.8 C
Kottayam
Friday, May 3, 2024

പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമെന്ന് ഡോക്ടര്‍ പറഞ്ഞു, വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍ നവജാത ശിശുവിന്റെ മൃതദേഹം! ഭാര്യ ഗര്‍ഭിണിയായതും പ്രസവിച്ചതും അറിയാതെ ഭര്‍ത്താവ്; യുവതിയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

Must read

ബദിയടുക്ക: നവജാത ശിശുവിന്റെ മരണത്തില്‍ ബദിയടുക്ക പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ അമ്മയെ ഉടന്‍ ചോദ്യം ചെയ്യും. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയുടെ കുഞ്ഞാണ് മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്നാണ് ഷാഹിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ ഷാഹിനയെ പരിശോധിച്ച ഡോക്ടര്‍ അറിയിച്ചത് പ്രസവിച്ചതിനെ തുടര്‍ന്നുള്ള രക്തസ്രാവമാണിതെന്നായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഷാഫി വീട്ടിലെത്തി മുറി പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയും, തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഗര്‍ഭിണിയായ വിവരം ഷാഹിന തന്നെ അറിയിച്ചില്ലെന്നും പ്രസവിച്ച വിവരവും ഷാഹിന മറച്ചുവെച്ചെന്നും പരാതിയില്‍ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഷാഫിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആശുപത്രിയില്‍ ചികിത്സയിലുള്ള ഷാഹിനയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week