ന്യൂഡല്‍ല്‍ഹി: പുതുവത്സരത്തോട് അനുബന്ധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കൊവിഡ് ഇന്ത്യയിലും സ്ഥിരീകരിച്ചതോടെയാണ് കേന്ദ്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ഡിസംബര്‍ 30,31 ജനുവരി ഒന്ന് തീയതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശിപാര്‍ശ. കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്.
പുതുവത്സര ആഘോഷങ്ങളും ശൈത്യകാലവും കണക്കിലെടുക്കുമ്പോള്‍ കോവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയുണ്ടെന്നും കേന്ദ്രം അയച്ച കത്തില്‍ പറയുന്നു. അന്തര്‍സംസ്ഥാന യാത്രകള്‍ക്കും ചരക്കു നീക്കത്തിനും നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.