കൊച്ചി : പള്ളികളിൽ പുതുവത്സര പ്രാർത്ഥനകൾക്ക് വിലക്കില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രാർത്ഥനകൾ നടത്താം.എന്നാൽ പുതുവർഷ ദിന ആഘോഷങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും. മാസ്‌ക്, സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കണം. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായുള്ള കൂട്ടം കൂടൽ അനുവദിക്കില്ല.
ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവികളും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്നും സുഹാസ് വ്യക്തമാക്കി. രാത്രി പത്ത് മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. പൊതുജനങ്ങൾ ഈ സമയത്ത് അതീവ ജാഗ്രത പുലർത്തണം എന്നും നിർദ്ദേശം ഉണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News