KeralaNews

ചരിത്രമെഴുതി ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​കസേ​​​ന​​​ ;യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ല്‍ ആ​​​ദ്യമായി വനിത നാവികസേന ഉദ്യോഗസ്ഥര്‍

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​കസേ​​​നക്ക് ഇത് ചരിത്രനിമിഷം. ഇന്ത്യൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ല്‍ ചരിത്രത്തിലാദ്യമായാണ് വനിത നാവികസേന ഉദ്യോഗസ്ഥര്‍ സേവനമനുഷ്ഠിക്കുന്നത്.സ​​​ബ് ല​​​ഫ്റ്റ​​​ന​​​ന്‍റു​​​മാ​​​രാ​​​യ കു​​​മു​​​ദി​​​നി ത്യാ​​​ഗി​​​യും റി​​​തി സിം​​ഗുംമാണ് യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റര്‍ പറത്താന്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച്‌ വനിത ഉദ്യോഗസ്ഥര്‍ . കൊച്ചി നാവിക സേന ഒബ്സര്‍വേര്‍സ് അക്കാദമിയില്‍ നിന്നാണ് ഇവർ പരിശീലനം പൂര്‍ത്തിയാക്കിയത്.

നാവികസേനയുടെ യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്പ്റ്റര്‍ ഇറക്കാനും പറന്നുയരാനുമുള്ള ദുഷ്കര ദൗത്യത്തിന് ഈ വനിതകളും. 60 മണിക്കൂര്‍ ഒറ്റയ്ക്ക് ഹെലികോപ്റ്റര്‍ പറത്തിയാണ് ഇരുവരും നേട്ടം കൈവരിച്ചത്. ബിടെക്ക് പൂര്‍ത്തിയാക്കിയ രണ്ട് പേരും 2018ലാണ് നാവികസേനയില്‍ ചേര്‍ന്നത്. കൂടുതല്‍ വനിത ഉദ്യോഗസ്ഥരെ യുദ്ധക്കപ്പലുകളില്‍ വിന്യസിക്കുന്നതിന്റെ തുടക്കമാണിത്.

ദ​​​ക്ഷി​​​ണ നാ​​​വി​​​ക​​​സേ​​​നാ ആ​​​സ്ഥാ​​​ന​​​മാ​​​യ കൊ​​​ച്ചി നേ​​​വ​​​ല്‍ബേ​​​സി​​​ല്‍ നി​​​ന്നാ​​​ണ് ഇ​​​വ​​​ര്‍ ഒ​​​ബ്‌​​​സെ​​​ര്‍​വ​​​ര്‍​മാ​​​രാ​​​യി പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്. യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളി​​​ല്‍ നി​​​ന്ന് ഓ​​​പ്പ​​​റേ​​​റ്റ് ചെ​​​യ്യു​​​ന്ന ഹെ​​​ലി​​​കോ​​​പ്ട​​​റു​​​ക​​​ളി​​​ലാ​​​ണ് ഇ​​​വ​​​ര്‍​ക്കു നി​​​യ​​​മ​​​നം ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ഐ​​​എ​​​ന്‍​എ​​​സ് ഗ​​​രു​​​ഡ​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ റി​​​യ​​​ര്‍ അ​​​ഡ്മി​​​റ​​​ല്‍ ആ​​​ന്‍റ​​​ണി ജോ​​​ര്‍​ജ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് വിം​​ഗ്സ് ന​​​ല്‍​കി.

നേ​​​വ​​​ല്‍ ബേ​​​സി​​​ലെ അ​​​ക്കാ​​ഡ​​​മി​​​യി​​​ല്‍നി​​​ന്ന് ഒ​​​ബ്‌​​​സെ​​​ര്‍​വ​​​ര്‍ കോ​​​ഴ്‌​​​സ് പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ 17 പേ​​​രു​​​ടെ ബാ​​​ച്ചി​​​ലാ​​​ണ് കു​​​മു​​​ദി​​​നി​​​യും റി​​​തി​​​യു​​​മു​​​ള്ള​​​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker