26.2 C
Kottayam
Friday, June 5, 2026

ഇൻസ്റ്റഗ്രാമിൽ പുതിയ അപ്ഡേഷൻ, മാറ്റങ്ങളിങ്ങനെ

Must read

ഫോട്ടോ , വീഡിയോ ഷെയറിങ്ങിന് ഫുൾ സ്‌ക്രീൻ ഫീഡ് പരീക്ഷിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം (Instagram). ട്വീറ്ററിലൂടെയാണ് ഇന്‍സ്റ്റഗ്രാം ഇക്കാര്യം സ്ഥീരികരിച്ചത്. ഫോട്ടോസാണ് ഇന്‍സ്റ്റയുടെ പ്രധാന ഭാഗമെന്ന് പറയുന്നതിനൊപ്പം ഫുള്‍ സ്ക്രീനിന്റെ പ്രീവ്യൂ സഹിതം മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും (Mark Zuckerberg ) ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഫോട്ടോകൾ ഇപ്പോഴും ഇൻസ്റ്റാഗ്രാമിന്റെ ഒരു പ്രധാന ഭാഗമാണ്’ എന്ന് ഉദ്ധരിച്ച് സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഫുൾ സ്‌ക്രീൻ ഫീഡ് ടെസ്റ്റിംഗിന്റെ പ്രിവ്യൂ പങ്കിട്ടു. 

മാത്രമല്ല, ഇൻസ്റ്റാഗ്രാം ഫീഡിന്റെ ഈ പുതിയ രൂപം ടിക്ക്ടോക്കിനെ പോലെയായിരിക്കും. വൈകാതെ ഇൻസ്റ്റാഗ്രാം ഫീഡിന്റെ പൂർണ്ണ സ്‌ക്രീൻ പതിപ്പ് എല്ലാ ഉപയോക്താക്കൾക്കും  ലഭ്യമാകും. ഫീഡിന്റെ വരാനിരിക്കുന്ന ഫുൾ-സ്‌ക്രീൻ പതിപ്പ് ടെസ്റ്റിങ് ഘട്ടത്തിലാണ്. സ്ക്രീനിന്റെ മുകളിലൊരു ചെറിയ ഭാഗത്ത് ലൈക്കും കമന്റും ആഡ് ചെയ്യും. കണ്ടന്റുകള്‍ സ്റ്റോറിക്ക് പിന്നിലായിരിക്കും.  പുതിയ ഡിസൈന്‍ ഇന്‍സ്റ്റഗ്രാമിലെ വീഡിയോസിന് മാത്രമുള്ളതാണ്.  നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോസും വീഡിയോസും ഫുള്‍സ്ക്രീനായി അപ്ലോഡ് ചെയ്യാനാകില്ല. 

അഥവാ അപ്ലോഡ് ചെയ്യാന്‍ ശ്രമിച്ചാലും ഫോട്ടോയിലെ പല സൈഡുകളും ക്രോപ്പ് ചെയ്യേണ്ടിവരും. ഫോട്ടോയുടെ ഭംഗി നഷ്ടപ്പെടാനും അതിന്റെ വിശദവിവരങ്ങള്‍ നഷ്ടമാകാനും ഇത് കാരണമാകും.  കഴി‍ഞ്ഞ ജൂലൈയില്‍ ഇന്‍സ്റ്റഗ്രാമിന്റെ തലവനായ ആദം മോസെരി പുതിയ അപ്ഡേഷന്‍ സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. ചെറിയ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയുള്ളതു കൂടിയാകാം പുതിയ മാറ്റത്തിന് ഇന്‍സ്റ്റഗ്രാമിനെ പ്രേരിപ്പിക്കുന്നത്. 

അപ്ഡേറ്റിന് മുന്‍പ് ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ അടുത്തിടെ ഒരു പ്രശ്‌നം ബാധിച്ചിരുന്നു. സ്റ്റോറികള്‍ ആവര്‍ത്തിച്ചു കാണിക്കുന്നതായിരുന്നു കൂടുതല്‍ പേരും റിപ്പോര്‍ട്ട് ചെയ്ത പ്രശ്നം.ആൻഡ്രോയിഡ്, ഐഒഎസ് ഇൻസ്റ്റഗ്രാം ആപ്പിലെ ഉപയോക്താക്കളെയാണ് ബഗ് ബാധിച്ചത്. കമ്പനി ഐഒഎസ് ആപ്പിൽ ആവർത്തിക്കുന്ന സ്റ്റോറി ബഗ് പരിഹരിക്കുന്നതിനായി അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നു. പുതിയ അപ്ഡേറ്റില്‍ മെസേജുകള്‍ വായിക്കാനും, പോസ്റ്റുകള്‍ അപ്ലോഡ് ചെയ്യാനുമുള്ള ഷോര്‍ട്ട്കട്സ് കാണും. ടിക്ക്ടോക്കിന് സമാനമായിരിക്കും ഇന്‍സ്റ്റഗ്രാമിന്റെ അപ്ഡേറ്റഡ് വേര്‍ഷന്‍.

- Advertisement -

ചൈനീസ് ആപ്പായ ടിക്ക്ടോക്കിനൊപ്പം പിടിച്ചുനില്‍ക്കാനാണ് മെറ്റ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ടിക് ടോക് നിരോധിക്കപ്പെട്ട ഇന്ത്യയിലെ ഉപയോക്താക്കള്‍ ഇന്‍സ്റ്റഗ്രാമിന്റെ ഫുള്‍- സ്ക്രീന്‍ മോഡ് എങ്ങനെ ഉപയോഗപ്പെടുത്തുമെന്നത് ശ്രദ്ധേയമാകും. 2020 ലാണ് ടിക്ടോക്ക് ഉള്‍പ്പെടെയുള്ള 18 ചൈനീസ് ആപ്പുകളാണ് ഇന്ത്യയില്‍ നിരോധിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

Popular this week