ചെന്നൈ∙ അണ്ണാഡിഎംകെ വിമത വിഭാഗത്തിൽ നിന്ന് 3 എംഎൽഎമാർ രാജിവച്ചു. ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ്.ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽഎ പി.സത്യഭാമ എന്നിവരാണ് രാജിവച്ചത്.
സ്പീക്കർ ജെസിഡി പ്രഭാകർക്ക് മൂന്നുപേരും രാജിക്കത്ത് സമർപ്പിച്ചു. രാജിവച്ച ശേഷം മൂന്നുപേരും മന്ത്രിയും ടിവികെ നേതാവുമായ ആദവ് അർജുനയെ സന്ദർശിച്ചു. പിന്നാലെ ഇവർ ടിവികെയിൽ ചേർന്നു. ഇതോടെ സഭയിലെ അണ്ണാഡിഎംകെയുടെ അംഗസംഖ്യ 44 ആയി കുറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


