കൈറ്റ് വിക്ടേഴ്സില്‍ പുതിയ സമയക്രമം; പ്ലസ് ടുവിന് എട്ട് ക്ലാസുകള്‍

തിരുവനന്തപുരം: ജനുവരി 21 മുതലുള്ള വിക്ടേഴസിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്‌ളാസിന്റെ (ഫസ്റ്റ് ബെല്‍ 2.0) പുതുക്കിയ സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. കൈറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഓരോ ക്ലാസും അടുത്ത ദിവസം കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ പുനഃസംപ്രേഷണം ചെയ്യും.ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ (www.firstbell.kite.kerala.gov.in) എല്ലാ ക്ലാസുകളും ലഭ്യമാകും. പത്താം ക്ലാസിന് രാത്രി 9.30 മുതലായിരിക്കും പുനഃസംപ്രേഷണം. പ്ലസ് വണ്ണിന് വൈകുന്നേരം 6 മുതലും പ്ലസ് ടുവിന് രാവിലെ 8.30 മുതലും പത്താം ക്ലാസിന് രാവിലെ 7മുതലും ആയിരിക്കും പുനഃസംപ്രേഷണം.

പ്രീപ്രൈമറി മുതല്‍ എട്ടുവരെ ക്ലാസുകള്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 മുതല്‍ 4.30 വരെയും ഒന്‍പതാം ക്ലാസ് 5 മണിക്കും പുനഃസംപ്രേഷണം ചെയ്യും. ഫെബ്രുവരി ആദ്യവാരം പത്തിന്റെയും അവസാനവാരം പ്ലസ് ടുവിന്റെയും ക്ലാസുകള്‍ പൂര്‍ത്തിയാക്കും. ശേഷം ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള വിഷയങ്ങളുള്‍പ്പെടെ പ്രതിപാദിക്കുന്ന പ്രത്യേക റിവിഷന്‍ ക്ലാസുകളും സംപ്രേഷണം ചെയ്യും.

ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഏപ്രില്‍ മാസത്തോടെയും പ്ലസ് വണ്‍ ക്ലാസുകള്‍ മെയ് മാസത്തോടെയും പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ക്രമീകരണം. ഇതിന് പിന്നീട് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തും.കൈറ്റ് വിക്ടേഴ്‌സില്‍- പ്ലസ് വണ്ണിന് രാവിലെ 7മുതല്‍ 8.30വരെ മൂന്ന് ക്ലാസുകള്‍ പ്ലസ് ടുവിന് വൈകിട്ട് 3.30 മുതല്‍ 7.30 വരെ എട്ടു ക്ലാസുകള്‍.

രാവിലെ 8.30ന് പ്രീപ്രൈമറി ക്ലാസുകള്‍(കിളിക്കൊഞ്ചല്‍)രാവിലെ 9ന് ഒന്നാം ക്ലാസ്, 9.30ന് രണ്ടാം ക്ലാസ്, 10ന് മൂന്നാം ക്ലാസ്, 10.30ന് നാലാം ക്ലാസ്, 11ന് 5ാം ക്ലാസ്, 11.30ന് ആറാം ക്ലാസ്, ഉച്ചയ്ക്ക് 12ന് ഏഴാം ക്ലാസ്, 12.30ന് എട്ടാം ക്ലാസ്. ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ ഒന്‍പതാം ക്ലാസ്(രണ്ട് ക്ലാസുകള്‍). രണ്ട് മുതല്‍ 3.30 വരെ പത്താം ക്ലാസ്(3 ക്ലാസുകള്‍).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News