സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി ,ഒരു വര്‍ഷത്തേയ്ക്ക് മാസ്‌ക് നിര്‍ബന്ധം ,വിവാഹങ്ങള്‍ക്ക് 50 പേർ, പുതിയ നിയമത്തിലെ മാര്‍ഗനിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ഉള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം. ഇതോടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ നിയമപരമായി.

വിജ്ഞാപനത്തിലെ പ്രധാന നിര്‍ദേശങ്ങള്‍:

1. പൊതു സ്ഥലങ്ങളില്‍, ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍, വാഹനങ്ങളില്‍, ആളുകള്‍ കൂടി ചേരുന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധo. 6 അടി അകലം പാലിക്കണം.

2. കല്യാണങ്ങള്‍ക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് ഒരു സമയത്ത് 20 പേരും മാത്രം.

3.സമരങ്ങള്‍, കൂടി ചേരലുകള്‍ തുടങ്ങിയവയ്ക്ക് മുന്‍കൂര്‍ അനുമതി വേണം. അനുമതി കിട്ടിയാല്‍ 10 പേര്‍ക്ക് മാത്രം. പങ്കെടുക്കാം.

4. പൊതു സ്ഥലങ്ങളില്‍ തുപ്പാന്‍ പാടില്ല.

5.കേരളത്തിലേയ്ക്ക് ഏതു സ്ഥലത്ത് നിന്നു വരുന്നവരും റവന്യു വകുപ്പിന്റെ ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News