തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പിൽ പുതിയ ചുമതല. കോവിഡ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഓഫീസറായി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ നിയമിച്ചു. ചികിത്സാകേന്ദ്രങ്ങൾ, ഓക്സിജനടക്കം സൗകര്യങ്ങളുടെ ലഭ്യത, കിടക്കകൾ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ തയാറാക്കുന്നതിനുള്ള പുതിയ സംവിധാനത്തിലേക്കാണ് ശ്രീറാം വെങ്കിട്ടരാമന് ചുമതല നൽകിയിരിക്കുന്നത്.
നിലവിൽ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമൻ. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ടതടക്കം വിവാദങ്ങൾക്ക് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന് ഉയർന്ന ചുമതലകൾ നൽകുന്നതിൽ വലിയ എതിർപ്പുയർന്നിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News