25.5 C
Kottayam
Friday, June 5, 2026

ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ ചിത്രമിതാണ്‌; ബഹുബലിയെയും കെജിഎഫിനെയും പിന്നിലാക്കി തേരോട്ടം

Must read

മുംബൈ:  അല്ലു അർജുനും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2: ദി റൂൾ ബോക്സോഫീസില്‍ വന്‍ തരംഗമാണ് ഉണ്ടാക്കിയത്. ഒടുവില്‍ ജനുവരി 30ന് ചിത്രം ഒടിടിയിലും റിലീസ് ചെയ്തു. 

അല്ലു അർജുനെ മികച്ച നടനുള്ള ദേശീയ അവാർഡ് (2023) നേടിയ പുഷ്പ: ദി റൈസ് (2021) എന്ന സിനിമയുടെ തുടർച്ചയായിരുന്നു ഡിസംബര്‍ 5ന് പുറത്തിറങ്ങിയ ചിത്രം.  ഫസ്റ്റ്ലുക്ക് വെളിപ്പെടുത്തിയത് മുതൽ തന്നെ വന്‍ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു പുഷ്പ 2.

- Advertisement -

ബോക്‌സ് ഓഫീസിൽ അമ്പരപ്പിക്കുന്ന റെക്കോഡുകള്‍ രേഖപ്പെടുത്തിയ പുഷ്പ 2 ബുക്ക് മൈ ഷോയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതൽ ആളുകൾ ടിക്കറ്റെടുത്ത ചിത്രവുമായി മാറി.   ഇതേക്കുറിച്ച് വെളിപ്പെടുത്തിയത് ബുക്ക്‌മൈഷോയിലെ സിനിമാസിന്‍റെ സിഒഒ ആശിഷ് സക്‌സേന തന്നെയാണ്.

- Advertisement -

“പുഷ്പ 2: ദി റൂൾ ബുക്ക്‌മൈഷോയിലെ സിനിമാറ്റിക് നാഴികക്കല്ലുകളെ  പുനർനിർവചിച്ച ചിത്രമാണ്.  20 ദശലക്ഷത്തിലധികം ടിക്കറ്റുകളാണ് ചിത്രത്തിന്‍റെതായി ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റത്. കെജിഎഫ് ചാപ്റ്റർ 2-നെ മറികടന്ന് ബുക്ക് മൈ ഷോയിലൂടെ ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട സിനിമയായി പുഷ്പ 2 മാറി” ആശിഷ് സക്‌സേന പറയുന്നു. 

- Advertisement -

പ്രധാന മൈട്രോ നഗരങ്ങളിലും എ ടയര്‍ നഗരങ്ങള്‍ക്കും പുറമേ സിംഗിള്‍ സ്ക്രീനുകളില്‍ പോലും 35 ശതമാനത്തോളം ടിക്കറ്റ് വില്‍പ്പന പുഷ്പ 2 വഴി കൂടിയെന്നാണ് ബുക്ക് മൈ ഷോ പറയുന്നത്. 

മുൻകൂർ വിൽപ്പനയുടെ തുടക്കം മുതൽ തന്നെ പുഷ്പ 2: ദി റൂൾ വന്‍ വില്‍പ്പനയാണ് ഉണ്ടാക്കിയത്. അഡ്വാന്‍സ് സെയിലിന്‍റെ ആദ്യ മണിക്കൂറില്‍ തന്നെ 107,000 ടിക്കറ്റുകൾ ചിത്രത്തിന്‍റെതായി വിറ്റഴിച്ചു, ബാഹുബലി 2 പോലുള്ള ഐക്കണിക് ബ്ലോക്ക്ബസ്റ്ററുകൾ സ്ഥാപിച്ച മുൻ റെക്കോർഡുകളെയാണ് അല്ലു അര്‍ജുന്‍ ചിത്രം തകര്‍ത്തത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week