24.3 C
Kottayam
Saturday, June 6, 2026

മുടക്കിയത് 150 കോടി? ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു, ‘ബറോസ്’ ആകെ നേടിയത് ഈ തുക

Must read

കൊച്ചി:മലയാളികളുടെ പ്രിയ താരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഇതായിരുന്നു ബറോസ് എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ അടുപ്പിച്ച പ്രധാനഘടകം. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങളുമായി മോഹൻലാൽ ഒരുക്കിയ ചിത്രത്തിന് വൻ ഹൈപ്പും ആരാധകരിൽ ഉയർത്തിയിരുന്നു. എന്നാൽ ചിത്രം തിയറ്ററിൽ എത്തിയപ്പോൾ കഥമാറി. നെ​ഗറ്റീവ് കമന്റുകൾ ആയിരുന്നു ഏറെയും വന്നത്. 

നിലവിൽ തിയറ്റർ റൺ അവസാനിപ്പിച്ച് ഒടിടിയിൽ സ്ട്രീമിം​ഗ് തുടരുകയാണ് ബറോസ്. ഈ അവസരത്തിൽ സിനിമയുടെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷനുകളും പുറത്തുവരികയാണ്. ആ​ഗോളതലത്തിൽ 18.2 കോടിയാണ് ബറോസ് നേടിയതെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഓവർ സീസിൽ നിന്നും 5.7 കോടി നേടിയ ചിത്രത്തിന് 11 കോടിയാണ് കേരളത്തിൽ നിന്നും നേടാനായതെന്നും മൂവി പ്ലാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. ആദ്യദിനം 3.6 കോടിയാണ് ബറേസ് കളക്ട് ചെയ്തിരുന്നത്. 

- Advertisement -

കഴിഞ്ഞ വർഷം ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ബറോസ്. പൂർണമായും ത്രീഡിയിൽ ഒരുങ്ങിയ ചിത്രത്തിന് തിരക്കഥ എഴുതിയത് ജിജോ പുന്നൂസ് ആയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു ബറോസ് നിർമിച്ചത്. മോഹൻലാലിനൊപ്പം മായ, സാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം തുടങ്ങി നിരവധി വിദേശ താരങ്ങളും ചിത്രത്തിൽ ഭാ​ഗമായി.

- Advertisement -

അതേസമയം, ബറോസിന്റെ ബജറ്റ് 150 കോടിയാണെന്നാണ് നേരത്തെ അണിയറ പ്രവർത്തകരിൽ ഒരാൾ പറഞ്ഞിരുന്നത്. ജനുവരി 22 മുതലാണ് ബറോസ് ഒടിടിയിൽ എത്തിയത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയത്. തുടരും, എമ്പുരാന്‍, കണ്ണപ്പ തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന്‍റേതായി റിലീസിന് തയ്യാറെടുക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week