പരാതിക്കാരെ വെട്ടിനിരത്തി; ‘ഹരിത’യ്ക്ക് പുതിയ കമ്മിറ്റി

കോഴിക്കോട്:ലൈംഗിക അധിക്ഷേപ പരാതിക്കാരെ പിന്തുണച്ചവരെ വെട്ടിനിരത്തി എം.എസ്.എഫിന്റെ വനിതാവിഭാഗം ‘ഹരിത’യ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി. മുസ്ലിംലീഗ് സംസ്ഥാന നേതൃത്വമാണ് പുതിയ സംസ്ഥാന കമ്മിറ്റിയെ തീരുമാനിച്ചത്.

ഭാരവാഹിപ്പട്ടിക
പ്രസിഡന്റ് – ആയിശ ബാനു പി.എച്ച് (മലപ്പുറം).
വൈസ് പ്രസിഡന്റുമാർ -നജ്വ ഹനീന (മലപ്പുറം), ഷാഹിദ റാശിദ് (കാസർകോട്), അയ്ഷ മറിയം (പാലക്കാട്).
ജനറൽ സെക്രട്ടറി-റുമൈസ റഫീഖ് (കണ്ണൂർ).
സെക്രട്ടറിമാർ- അഫ്ഷില (കോഴിക്കോട്), ഫായിസ. എസ് (തിരുവനന്തപുരം),അഖീല ഫർസാന (എറണാകുളം).
ട്രഷറർ- നയന സുരേഷ് (മലപ്പുറം)

പുതിയ കമ്മിറ്റിയിലെ സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു പഴയ കമ്മിറ്റിയിലെ ട്രഷറർ ആയിരുന്നു. ലൈംഗിക അധിക്ഷേപ പരാതി നൽകിയവരുടെ കൂട്ടത്തിൽ ഇവർ ഉൾപ്പെട്ടിരുന്നില്ല. പുതിയ ജന. സെക്രട്ടറി റുമൈസ റഫീഖും എം.എസ്.എഫ്. ഔദ്യോഗിക പക്ഷത്തെയാളാണ്. ചുരുക്കത്തിൽ പരാതിക്കാരെ പിന്തുണച്ചവരെ വെട്ടിനിരത്തിയാണ് ഹരിതയ്ക്ക് പുതിയ കമ്മിറ്റി വന്നത്. പഴയ കമ്മിറ്റിയിലെ പത്തംഗങ്ങളായിരുന്നു വനിതാ കമ്മിഷനും പിന്നീട് പോലീസിനും പരാതി നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News