24.2 C
Kottayam
Sunday, June 7, 2026

വമ്പൻ സ്വീകരണമൊരുക്കി ഏറ്റുമാനൂർ – യാത്രക്കാർ; നെഞ്ചിലേറ്റി പുതിയ മെമു സർവീസ്

Must read

കോട്ടയം :കൊല്ലം മുതൽ മികച്ച പ്രതികരണമാണ് പുതിയ സർവീസിന് യാത്രക്കാർ നൽകിയത്. നൂറുകണക്കിന് യാത്രക്കാർ ഓരോ സ്റ്റേഷനിലുമെത്തി മെമുവിന്റെ കന്നിയാത്ര ആഘോഷമാക്കി. കൊടിക്കുന്നിൽ സുരേഷ് എം പി യും എൻ കെ പ്രേമചന്ദ്രൻ എം പി യും പ്രഥമ യാത്രയിൽ കൊല്ലത്ത് നിന്ന് യാത്രക്കാരെ അനുഗമിച്ചു.

പുതിയ മെമു സർവീസിന് ഏറ്റവും മികച്ച സ്വീകരണമൊരുക്കി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ. പുഷ്പവൃഷ്ടി നടത്തിയും കളർ ഫോഗുകൾകൊണ്ട് വർണ്ണവിസ്മയം തീർത്തും മധുര പലഹാരം വിതരണം ചെയ്തും അവിസ്മരണമണീയമായ ദൃശ്യാനുഭവമാണ് യാത്രക്കാർ ഏറ്റുമാനൂർ സ്റ്റേഷനിൽ ഒരുക്കിയത്.

യാത്രക്കാരുടെ പ്രത്യേക ക്ഷണം സ്വീകരിച്ച കൊടിക്കുന്നിൽ സുരേഷ്
എം പി ഏറ്റുമാനൂരിലെ സ്വീകരണയോഗത്തിലും പങ്കെടുത്തു. വേണാടിലെ യാത്രക്കാരുടെ ദുരിതവും യാത്രാക്ലേശം വിവരിക്കുന്ന ദൃശ്യങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത് ഏറ്റുമാനൂരിൽ നിന്നുള്ള യാത്രക്കാരാണ്. യാത്രക്കാരുടെ സ്‌നേഹാദരുവുകൾ ഏറ്റുവാങ്ങിയ അദ്ദേഹം, മെമു കോട്ടയമെത്തുന്നതിന് മുൻപേ നിറഞ്ഞുകവിഞ്ഞെന്നും തിരക്കുകൾ പുതിയ സർവീസ് നിലനിർത്തേണ്ട ആവശ്യകത ശരി വെയ്ക്കുന്നതായും അഭിപ്രായപ്പെട്ടു.

യാത്രക്കാർക്ക് വേണ്ടി ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജില്ലാ പ്രസിഡന്റ്‌ അജാസ് വടക്കേടം കൊടിക്കുന്നിൽ സുരേഷ് എം പിയെ പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ ശക്തമായ ഇടപെടൽ നടത്തുകയും മെമു സർവീസ് യഥാർത്ഥ്യമാക്കുകയും ചെയ്ത കൊടിക്കുന്നിൽ സുരേഷ് എം പിയെ അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാർ പൊന്നാടയണിയിച്ച് ആദരിച്ചു. സർവീസ് അനുവദിച്ച റെയിൽവേയ്ക്കുള്ള ആദരസൂചകമായി ലോക്കോ പൈലറ്റ് ശ്രീ ഡിന്നിച്ചൻ ജോസഫിനെ
ഹാരമണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും യാത്രക്കാർ സ്വീകരിച്ചു.

- Advertisement -

പ്ലാറ്റ് ഫോമിലും ട്രെയിനിലും മധുര പലഹാരം വിതരണം ചെയ്ത യാത്രക്കാർ എറണാകുളം ജംഗ്ഷനിൽ സംഘടിച്ച് യാത്രക്കാർ നിർദേശിച്ച, ഏറ്റവും അനുയോജ്യമായ സമയത്ത് സർവീസിന് അനുമതി നൽകിയ ഇന്ത്യൻ റെയിൽവേയ്ക്കുള്ള നന്ദി പ്രകടിപ്പിച്ചു. എറണാകുളം ജംഗ്ഷൻ റെയിൽവേ മാനേജർ വർഗീസ് സ്റ്റീഫന്റെ ഓഫീസിലെത്തി യാത്രക്കാർ മധുരം നൽകി.

- Advertisement -

എറണാകുളത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് ഉച്ചയ്ക്ക് 01.55 നുള്ള പരശുറാമിനും വൈകുന്നേരം 05.20 നുള്ള വേണാടിനും ഇടയിലെ വലിയ ഇടവേള കൂടി പരിഹരിക്കുന്ന വിധം എറണാകുളത്ത് നിന്ന് തിരിച്ചുള്ള സർവീസ് ക്രമീകരിക്കണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ജെ. അഭിപ്രായപ്പെട്ടു.

യാത്രക്കാർ മെമു ഏറ്റെടുത്തതിന്റെ തെളിവാണ് തിരക്കുകൾ വിളിച്ചു പറയുന്നതെന്നും അതുകൊണ്ട് തന്നെ അടിയന്തിരമായി 8 കാറിൽ നിന്ന് 12 കാറിലേയ്ക്ക് ഉയർത്തണമെന്നും കന്നിയാത്രയിൽ നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷവും എറണാകുളം ജംഗ്ഷനിൽ ഷെഡ്യൂൾഡ് സമയത്തിന് മുമ്പേ എത്തിയ സാഹചര്യത്തിൽ സമയക്രമത്തിൽ മാറ്റം വരുത്താതെ ഓച്ചിറ, കാഞ്ഞിരമറ്റം സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ കൂടി ഉടൻ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് പാസഞ്ചർ ട്രാൻസ്‌പോർട്ടേഷൻ മാനേജരെ സമീപിച്ചതായും കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു.

സ്വീകരണ പരിപാടികൾക്ക് ലെനിൻ കൈലാസ്, യദു കൃഷ്ണൻ, ബി രാജീവ്, സിമി ജ്യോതി, രജനി സുനിൽ, ആതിര, പ്രവീൺ, ഷിനു എം എസ് എന്നിവർ നേതൃത്വം നൽകി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week