24.6 C
Kottayam
Saturday, June 6, 2026

നൊബേല്‍ 2024: വൈദ്യശാസ്ത്ര നൊബേല്‍ പുരസ്താരം പങ്കിട്ട് വിക്ടർ അംബ്രോസും ഗാരി റോവ്കിനും

Must read

സ്റ്റോക്ക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. രണ്ട് പ്രതിഭകളാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടർ അംബ്രോസ്, ഗാരി റോവ്കിന്‍ എന്നിവരാണ് പുരസ്കാരണം പങ്കിട്ടവർ. മൈക്രോ ആർ എൻ എയുടെ കണ്ടെത്തലിനോടൊപ്പം തന്നെ ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതുമാണ് ഇരുവരേയും നേട്ടത്തിലേക്ക് നയിച്ചതെന്ന് നൊബേല്‍ പുരസ്കാര പ്രഖ്യാപന കമ്മിറ്റി വ്യക്തമാക്കി.

ഇരുവരുടേയും കണ്ടെത്തൽ "ജീവജാലങ്ങള്‍ എങ്ങനെ വികസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതിന് അടിസ്ഥാനപരമായി പ്രധാനമാണെന്ന് തെളിയിക്കുന്നു" എന്ന് സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന പ്രഖ്യാപനത്തില്‍ നോബൽ കമ്മിറ്റി വ്യക്തമാക്കി.

നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങൾക്കും ഒരേ ജീനുകളാണെങ്കിലും, പേശികളും നാഡീകോശങ്ങളും പോലെ വ്യത്യസ്ത തരം കോശങ്ങൾ വ്യത്യസ്ത പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. കോശങ്ങൾക്ക് ആവശ്യമായ ജീനുകളെ മാത്രം "സ്വിച്ച് ഓൺ" ചെയ്യാൻ അനുവദിക്കുന്ന ജീൻ റെഗുലേഷൻ മൂലമാണ് ഇത് സാധ്യമാകുന്നത്. ആംബ്രോസും റവ്കുനും ചേർന്ന് മൈക്രോ ആർ എൻ എ കണ്ടുപിടിച്ചത് ഈ നിയന്ത്രണം സംഭവിക്കുന്ന ഒരു പുതിയ വഴി വെളിപ്പെടുത്തുകയായിരുന്നു. വൈദ്യശാസ്ത്ര രംഗത്തെ അപൂർവ്വമായ നേട്ടമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ തവണയും രണ്ടുപേർക്കായിരുന്നു വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചത്. ഹംഗരിക്കാരിയായ കാറ്റലിൻ കാരിക്കോ , അമേരിക്കക്കാരനായ ഡ്രൂ വെ‌യ്സ്മാൻ എന്നിവരായിരുന്നു പുരസ്താര ജേതാക്കള്‍. കോവിഡ്-19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് അംഗീകാരം. വാക്സീനുകളിൽ സഹായകരമായ എം ആർ എൻ എയുമായി (മെസഞ്ചർ ആർ എൻ എ) ബന്ധപ്പെട്ടായിരുന്നു ഇരുവരുടേയും പഠനം.

- Advertisement -

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നത് ഉള്‍പ്പെടെ വാക്സീന്‍ ഗവേഷണത്തിൽ ഉൾപ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു കാറ്റലിന്‍ കാരിക്കോയും ഡ്രൂ വെയസ്മാനും നടത്തിയത്. ഇതുവരെയായി ആകെ 114 തവണയായി 227 പേർക്ക് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

- Advertisement -

കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ 50 പ്രൊഫസർമാരടങ്ങുന്ന നൊബേൽ അസംബ്ലിയാണ് വൈദ്യശാസ്ത്ര പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. നൊബേല്‍ പുരസ്കാരങ്ങളില്‍ ആദ്യം പ്രഖ്യാപിക്കുന്നത് വൈദ്യശാസ്ത്ര നോബേലാണ്. അടുത്തതായി ചൊവ്വാഴ്ച ഊർജതന്ത്രം, ബുധനാഴ്ച രസതന്ത്രം, വ്യാഴാഴ്ച സാഹിത്യം, വെള്ളിയാഴ്ച സമാധാനം എന്നിവയും പിന്നാലെ ഒക്ടോബർ 14 ന് സാമ്പത്തിക നൊബേലും പ്രഖ്യാപിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week