ദില്ലി: കൊവിഡ് കാലത്ത് ആളുകള്‍ കൂടുതലായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന പശ്ചാത്തലത്തില്‍ നെറ്റ് വേഗതയില്‍ വന്‍ മാറ്റത്തിനൊരുങ്ങി എയര്‍ടെല്‍. 1 ജിബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് റൂട്ടര്‍ അവതരിപ്പിക്കുകയാണ് കമ്പനി.
വേഗത മാത്രമല്ല, വൈഫൈ കണക്ഷനുകളും റൂട്ടറില്‍ നിന്ന് വേഗത കുറയാതെ ലഭ്യമാക്കും. ട്രൈ-ബാന്‍ഡ്, എംയു മിമോ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന റൂട്ടറാണ് പുറത്തിറക്കുന്നത്. 1 ജിബിപിഎസ് പ്ലാന്‍ ഉപയോഗിച്ച് എയര്‍ടെല്‍ റൂട്ടര്‍ സൗജന്യമായാണ് നല്‍കുന്നത്.
പുതിയ വരിക്കാര്‍ക്ക് മാത്രമല്ല പഴയ വരിക്കാര്‍ക്കും മാറ്റം ലഭ്യമാകും. ലാന്‍ കേബിളുകളുടെ വേഗതയാണ് എയര്‍ടെല്‍ റൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News