ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റിട്ട ശേഷം പ്രമുഖ ടിക് ടോക്ക് താരം ആത്മഹത്യ ചെയ്തു
ലൂസിയാന : ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റിട്ട ശേഷം പ്രമുഖ ടിക് ടോക്ക് താരം ആത്മഹത്യ ചെയ്തു. ലൂസിയാനയിലെ ബറ്റോണ്‍ റഗ് സ്വദേശിയായ ദസ്ഹരിയ ക്വിന്റ് നോയെസാണ് ആത്മഹത്യ ചെയ്തത്. ആരാധകര്‍ക്കിടയില്‍ ‘ഡീ’ എന്നായിരുന്നു ഈ 18-കാരി അറിയപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പാട്ട് പാടി ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് അവസാനമായി പോസ്റ്റ് ചെയ്തത്. ‘ശരി, ഞാന്‍ എല്ലാവരെയും അലോസരപ്പെടുത്തുന്നുവെന്ന് എനിക്കറിയാം, ഇതാണ് എന്റെ അവസാന പോസ്റ്റ് ‘ – എന്ന് കുറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏറെ നാളുകളായി കടുത്ത വിഷാദ രോഗത്തിലായിരുന്നു താരം എന്നാണ് റിപ്പോര്‍ട്ട്. മകളുടെ മരണത്തില്‍ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ലെന്ന് ഡീയുടെ പിതാവ് റഹീം അല്ല പറയുന്നു. ” അവള്‍ സ്വന്തം പ്രശ്‌നങ്ങളും ആത്മഹത്യാ ചിന്തയെ കുറിച്ചും എന്നോട് പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. മകളില്ലാത്ത വീട്ടിലേക്ക് വരുന്നത് എനിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല. ഞാന്‍ വീട്ടിലേക്ക് എത്തുമ്പോള്‍ അവള്‍ കാത്തിരിക്കുമായിരുന്നു. അവള്‍ക്ക് ഇത്രയേറെ പ്രശ്‌നങ്ങളുള്ളതായി അറിയില്ലായിരുന്നു.” – റഹീം കൂട്ടിച്ചേര്‍ത്തു.
ടിക് ടോക്കില്‍ Bxbygirlldee എന്ന പേരിലാണ് ഡീ അറിയപ്പെട്ടിരുന്നത്. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഡീയ്ക്ക് ഉള്ളത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ബ്യൂട്ടി ഷോപ്പും ഡീ നടത്തിയിരുന്നു. 112,000 പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഡീയെ ഫോളോ ചെയ്യുന്നത്. bxbygirldee എന്ന പേരില്‍ യൂട്യൂബ് ചാനലിലും സജീവമായിരുന്നു. വ്‌ളോഗുകളും വൈറല്‍ ചലഞ്ചുകളുമായി യൂട്യൂബിലും താരം സജീവമായിരുന്നു.