28.4 C
Kottayam
Monday, May 27, 2024

നാളെമുതൽ പുതിയ സാമ്പത്തിക വർഷം: വർധനവുകളും ഇളവുകളുമറിയാം, റബ്ബറിൻ്റെ താങ്ങുവില വർധിക്കും

Must read

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം നാളെ (01-04-2024) ആരംഭിക്കുന്നതോടെ സംസ്ഥാന ബജറ്റിൽ നിർദേശിച്ച വർധനവുകളും ഇളവുകളും നിലവിൽ വരും. നികുതി, ഫീസ്, വർധനയും ഇളവുകളും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലെത്തും. ഭൂമി പണയം വെച്ച് വായ്പ സ്വീകരിക്കുന്നതിന് ചെലവ് കൂടുമെന്നതാണ് പ്രധാനം.

റബ്ബറിൻ്റെ താങ്ങുവില 170 രൂപയിൽ നിന്നും 180 രൂപയാകുമെന്നത് കർഷകർക്ക് ആശ്വാസം പകരും. ടൂറിസ്റ്റ് ബസുകളുടെ നികുതി കുറയുമെന്നത് ആശ്വാസകരമാകും. പാട്ടക്കരാറിന് ന്യായവിലയനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാറ്റമുണ്ടാകും. ദേശീയപാതയിൽ വാളയാർ പാമ്പാംപള്ളത്തും കുതിരാൻ തുരങ്കത്തിലും സമീപം പന്നിയങ്കരയിൽ ഇന്ന് അർധരാത്രി മുതൽ പുതിയ ടോൾ നിരക്ക് നിലവിൽ വരും.

സർക്കാർ ജീവനക്കാർക്ക് ഡിഎയിലും പെൻഷൻ വാങ്ങുന്നവർക്ക് ഡിആറിലും രണ്ട് ശതമാനം ഡിഎ വർധിപ്പിക്കും. ചെക്ക് കേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും. സ്വയം വൈദ്യുതി ഉത്പാദിപ്പിക്കുന്നവർക്കുള്ള തിരുവ യൂണിറ്റിന് 1.2 പൈസയിൽ നിന്നും 15 പൈസയായി ഉയരും.

സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒന്നാം തീയതി തന്നെ ശമ്പളം നൽകും. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുക ഈ വർഷം ട്രഷറി വഴി നൽകിയിയെന്ന് കഴിഞ്ഞവർഷം ആകെ ചെലവ് ട്രഷറി വഴി കൊടുത്തത് 22,000 കോടി. 25,000 കോടിക്കു മുകളിൽ ആയിരിക്കും ഈ വർഷത്തെ ആകെ ചെലവ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week