29.3 C
Kottayam
Thursday, June 18, 2026

#10 മൊബൈൽ നമ്പർ ഇങ്ങനെ ആക്കണോ? കയ്യിൽ കാശുവേണം; നമ്പർ ചുരുക്കാം

Must read

ദുബായ്∙ കയ്യിൽ കാശുണ്ടോ? മൊബൈൽ നമ്പർ ചുരുക്കാം. രണ്ടക്കത്തിൽ വേണമെങ്കിൽ വിളിക്കാം. ഹഷ്ടാഗ് ഉപയോഗിച്ച് മൊബൈൽ നമ്പർ ചുരുക്കുന്ന സേവനം ഇത്തിസലാത്ത് തുടങ്ങി. നിലവിൽ ഉപയോഗിക്കുന്ന 10 അക്ക മൊബൈൽ നമ്പരിനെ #10 എന്നു വേണമെങ്കിൽ ചുരുക്കാം. നിലവിൽ ഉപയോഗിക്കുന്ന നമ്പർ മാറില്ല. ഏത് എമിറേറ്റിൽ നിന്ന് ഡയൽ ചെയ്താലും കോൾ ലഭിക്കും. 45,500 ദിർഹമാണ് (9. 55ലക്ഷം രൂപ) അടിസ്ഥാന ലേലത്തുക. 

ആവശ്യക്കാരുണ്ടെങ്കിലും തുക ഉയരും. #10 എന്ന നമ്പരിനാണ് ഏറ്റവും ഉയർന്ന തുക വിളിച്ചത് 44 ലക്ഷം രൂപ. ഏറ്റവും ജനപ്രിയ ഹാഷ്ടാഗ് നമ്പർ #1000000 ആണ്. ഇതിനോടകം 44 പേർ ലേലത്തിൽ ആവശ്യപ്പെട്ടു കഴിഞ്ഞു. #10 ഇതുവരെ 26 ആവശ്യക്കാരുണ്ട്. #1000 ആവശ്യപ്പെട്ടത് 33 പേർ (അടിസ്ഥാന വില 6.82 ലക്ഷം രൂപ) #1234 ആവശ്യപ്പെട്ടത് 23 പേർ (വില 10.5 ലക്ഷം) #11 ആണ് ഉയർന്ന് വിലയുള്ള രണ്ടാമത്തെ നമ്പർ.

23.94 ലക്ഷം രൂപ. ഇത്രയും പണം മുടക്കി എടുക്കുന്ന നമ്പർ ആദ്യ ഒരു വർഷം സൗജന്യമായിരിക്കും. പിന്നീട് ഓരോ മാസവും 7875 രൂപ വാടക നൽകേണ്ടി വരും. ഇത്തിസലാത്ത് ഉപയോഗിക്കുന്നവർക്കു മാത്രമാണ്  തുടക്കത്തിൽ ഹാഷ്ടാഗിൽ വിളിക്കാൻ കഴിയുക. മറ്റു സർവീസുകൾ ഉപയോഗിക്കുന്നവർക്ക് ഇത്തിസലാത്തിലേക്കു വിളിക്കുമ്പോൾ സേവനം ലഭിക്കുന്ന കാര്യം സംശയമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നീറ്റ് പരീക്ഷ; മാനസിക സമ്മര്‍ദം താങ്ങാനാവാതെ പത്തൊന്‍പതുകാരി ജീവനൊടുക്കി

കോയമ്പത്തൂര്‍: നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കവെ തമിഴ്‌നാട്ടില്‍ 19 വയസ്സുകാരി ജീവനൊടുക്കി. അനു കീര്‍ത്തന എന്ന വിദ്യാര്‍ഥിനിയാണ് മാനസിക സമ്മര്‍ദം താങ്ങാനാവാതെ തൂങ്ങി മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്....

ഇഞ്ചുറി ടൈമിൽ വിജയഗോൾ, പാനമയെ കീഴടക്കി ഘാന

വാഷിങ്ടൺ; ലോകകപ്പിൽ ഗ്രൂപ്പ് എൽ മത്സരത്തിൽ പാനമയെ കീഴടക്കി ഘാന. എതിരില്ലാത്ത ഒരു ഗോളിനാണ് ഘാനയുടെ ജയം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഗോൾ പിറന്നത്. മത്സരത്തിലുടനീളം പാനമ മികച്ചുനിന്നെങ്കിലും ഗോൾ കണ്ടെത്താനാവാത്തത് തിരിച്ചടിയായി.മത്സരം...

ഇരട്ട ഗോളുമായി ഹാരി കെയ്ൻ, ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്

ടെക്‌സാസ്: 2018 ലോകകപ്പ് സെമിയിലെ തോൽവിക്ക് ഒടുവിൽ ക്രൊയേഷ്യയോട് പകരംവീട്ടി ഇംഗ്ലണ്ട്. ഗ്രൂപ്പ് എല്ലിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ക്രോട്ടുകളെ തകർത്തുവിട്ടത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോളുമായി...

‘ആരു ജയിച്ചാലും തോറ്റാലും നമുക്ക് കുഴപ്പമില്ല, നമ്മളെ എയറിലാക്കരുത്’; ലോകകപ്പ് പാട്ടിന് തകർപ്പൻ ഡാൻസുമായി പാർവതി തിരുവോത്ത്

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മനോജ് കുമാറിന്റെ പാട്ടിന് തകർപ്പൻ ഡാൻസുമായി നടി പാർവതി തിരുവോത്ത്. സെലിബ്രിറ്റി ഫിറ്റ്നസ് കോച്ചായ ‘ഭീഗരൻ’ എന്നറിയപ്പെടുന്ന റഹിബ് മുഹമ്മദിനൊപ്പമാണ് പാർവതി നൃത്തച്ചുവടുകളുമായി...

‘അത്തരമൊരു കാഴ്ച ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്; അവരുടെ ശരീരത്തില്‍ തൊട്ടാണ് ടയര്‍ നിന്നിരുന്നത്; അവിടെ നിന്ന് എഴുന്നേല്‍പ്പിച്ചപ്പോള്‍ അരയ്ക്ക് താഴേക്ക് അവരുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ്; പെട്ടെന്ന് തോന്നിയത് മുണ്ടഴിച്ച് അവരുടെ ശരീരം...

കൊച്ചി: അപകടത്തില്‍പ്പെട്ട് വസ്ത്രം മുഴുവന്‍ കീറിപ്പോയ സ്ത്രീക്ക് ഒട്ടും മടിക്കാതെ സ്വന്തം ഉടുമുണ്ടഴിച്ചു നല്‍കി മാതൃകയായ ഒരു സാധാരണ ചായ വില്‍പ്പനക്കാരനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും നാട്ടുകാരും. തൃപ്പൂണിത്തുറ...

Popular this week