28.4 C
Kottayam
Wednesday, May 15, 2024

സംസ്ഥാനത്ത് കൊവിഡിന് പിന്നാലെ കുട്ടികളില്‍ പുതിയ രോഗം! ജാഗ്രത

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന് പിന്നാലെ കുട്ടികളില്‍ പുതിയൊരു രോഗം കൂടി വ്യാപിക്കുന്നു. ‘മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം’ എന്നാണ് രോഗാവസ്ഥ അറിയപ്പെടുന്നത്. കൊവിഡ് വ്യാപനം തീവ്രമായ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും വിദേശ രാജ്യങ്ങളിലും കണ്ടെത്തിയ രോഗമാണ് ഇപ്പോള്‍ കേരളത്തിലും വര്‍ധിച്ചു വരുന്നത്.

കൊവിഡ് അണുബാധ വന്നിട്ടുള്ള, അല്ലെങ്കില്‍ തിരിച്ചറിയാതെ പോകുന്ന കുട്ടികളിലാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കണ്ടെത്തുന്നത്. അണുബാധക്ക് ശേഷം ചില കുട്ടികളില്‍ രണ്ടാഴ്ച മുതല്‍ രണ്ടു മാസം വരെയുള്ള കാലയളവില്‍ ആണ് ഈ രോഗാവസ്ഥ പ്രകടമാകുന്നത്.

പനി, വയറുവേദന, വയറിളക്കം, കണ്ണിലും വായിലും ചുവപ്പ്, ശരീരത്തിലെ ചുവന്ന പാടുകള്‍, എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഹൃദയത്തിന്റെ പേശികളെ ബാധിക്കുന്ന അവസ്ഥ, വൃക്കയേയും കരളിനേയും ബാധിക്കല്‍, രക്തസമ്മര്‍ദ്ദം കുറയല്‍ എന്നീ ഗുരുതരാവസ്ഥയിലേക്കും രോഗം മാറിയേക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week