27.4 C
Kottayam
Thursday, June 4, 2026

വാട്സ് ആപ്പ് സ്റ്റാറ്റസിൽ മാറ്റങ്ങൾ, വിവരങ്ങൾ പുറത്ത്

Must read

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ ഏറെ പ്രശസ്തമായ പ്രത്യേകതയാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് (Whatsapp Status). എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫീച്ചര്‍ എന്ന നിലയില്‍ സ്വന്തം ഇഷ്ടങ്ങളും ഫോട്ടോകളും ലോകത്തെ കാണിക്കാന്‍ എല്ലാവരും ഇത് തിരഞ്ഞെടുക്കും. ഇപ്പോള്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ പുതിയ മാറ്റങ്ങള്‍ ആവിഷ്കരിക്കാന്‍ ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ (META) കീഴിലുള്ള വാട്ട്സ്ആപ്പ് തയ്യാറെടുക്കുകയാണ്. 

ഇതില്‍ പ്രധാനം വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇടാന്‍ എടുക്കുന്ന വീഡിയോ അല്ലെങ്കില്‍ സന്ദേശം സ്റ്റാറ്റസ് ആക്കുന്നതിനൊപ്പം തന്നെ അല്ലെങ്കില്‍ ഡയറക്ട് സന്ദേശമായി ആര്‍ക്കെങ്കിലും അയക്കാമെന്നതാണ് പുതിയ പ്രത്യേകത. വാട്ട്സ്ആപ്പ് സംബന്ധിച്ച് പ്രത്യേകതകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം സ്ക്രീന്‍ ഷോട്ട് അടക്കം പുറത്തുവിട്ടത്. ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ് ഈ പ്രത്യേകത. എന്നാല്‍ വാട്ട്സ്ആപ്പിന്‍റെ 2.21.24.11 ബീറ്റ ആന്‍ഡ്രോയ്ഡ് പതിപ്പില്‍ ഇത് ലഭിക്കും.

- Advertisement -

- Advertisement -

സ്റ്റാറ്റസ് സന്ദേശം ആര്‍ക്കാണോ ഡയറക്ട് സന്ദേശമായി അയക്കേണ്ടത് അത് അയക്കും മുന്‍പ് എഡിറ്റ് ചെയ്യാനുള്ള സംവിധാനവും ലഭ്യമാണ്. നേരത്തെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ അടക്കം ഈ ഫീച്ചര്‍ ലഭ്യമാണ്, ഇതാണ് ഇപ്പോള്‍ വാട്ട്സ്ആപ്പിലേക്ക് മെറ്റ എടുക്കുന്നത്. 

- Advertisement -

അതേസമയം പുതുവര്‍ഷത്തിലേക്ക് ഏറെ പുതുമകള്‍ വാട്ട്സ്ആപ്പ് ഇപ്പോള്‍ തന്നെ പരീക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ പ്രധാനപ്പെട്ടത് വാട്ട്സ്ആപ്പ് വോയിസ് സന്ദേശങ്ങളുടെ യൂസര്‍ ഇന്‍റര്‍ഫേസ് അടക്കം മാറ്റുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week