29.7 C
Kottayam
Saturday, June 13, 2026

അതിസമ്പന്ന,പേരിനൊരു ഭര്‍ത്താവ്,നീതു കാമുകനു സമ്മാനമായി നല്‍കിയത് 150 പവന്‍,30 ലക്ഷം രൂപ,പള്‍സര്‍ ബൈക്ക്,കാമുകനെ നഷ്ടമാക്കാതിരിയ്ക്കാന്‍ നടത്തിയ അവസാനശ്രമം എത്തിച്ചത് ജയിലില്‍

Must read

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭഗത്തില്‍ നിന്നും നവജാതശിശുവിനെ തട്ടിയെടുത്ത കേസിലെ പ്രതി നീതുവിനെ കോടതി റിമാന്‍ഡ് ചെയ്തു.ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത് . ഈ മാസം 21 വരെയാണ് റിമാന്‍ഡ് കാലാവധി.നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റും.ചൊവ്വാഴ്ച കസ്റ്റഡിയില്‍ ലഭിച്ചശേഷം ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

സ്വന്തം ഭര്‍ത്താവിനേക്കാള്‍ ജീവനുതുല്യം കാമുകനെ സ്‌നേഹിച്ച നീതു കാമുകനു സമ്മാനമായി നല്‍കിയത് 150 പവന്‍ സ്വര്‍ണ്ണം.പിറന്നാള്‍ സമ്മാനമായി ബാദുഷായ്ക്കു നീതു വാങ്ങി നല്‍കിയത് ലക്ഷങ്ങള്‍ വില വരുന്ന പള്‍സര്‍ ബൈക്ക്. ഈ സമ്മാനങ്ങളെല്ലാം നല്‍കിയിട്ടും ബാദുഷാ തന്നെ ഉപേക്ഷിച്ചു പോകുമെന്ന ഭയന്നാണ് നീതു ഗര്‍ഭിണിയാണെന്ന കഥയുണ്ടാക്കിയതും, കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് നീതു സത്യം തുറന്നു പറഞ്ഞത്.

നീതുവിന്റെ ഭര്‍ത്താവ് തുര്‍ക്കിയിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുകയാണ്.തിരുവല്ലയിലെ കുടുംബവും മെച്ചപ്പെട്ട സാമ്പത്തികനിലയിലുള്ളവരാണ്. രണ്ടു മാസം കൂടുമ്പോള്‍ ഭര്‍ത്താവ് നാട്ടിലെത്തിയിരുന്നു. എന്നാല്‍, ഇദ്ദേഹം നാട്ടിലില്ലാത്ത സമയത്ത് ആര്‍ഭാട ജീവിതമാണ് നീതു നയിച്ചിരുന്നത്. ഇബ്രാഹിം ബാദുഷായോടൊപ്പം അടിച്ചുപൊളിയ്ക്കുന്നതിനായി വന്‍തുക ചിലവഴിച്ചിരുന്നു.ടിക്ക് ടോക്കിലും സോഷ്യല്‍ മീഡിയയിലും നീതു സജീവമായിരുന്നു താനും.

- Advertisement -

ടിക്ക്‌ടോക്കിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് ഫോണ്‍സന്ദേശങ്ങളിലൂടെ ഇരുവരും അടുത്തു. പിന്നീട് ബന്ധം ദൃഡമായതോടെ ഭര്‍ത്താവ് നാട്ടിലില്ലാത്തപ്പോള്‍ ഇബ്രാഹിമിനൊപ്പമായി നീതുവിന്റെ താമസം എട്ടുവയസുകാരന്‍ കുട്ടിയും ഒപ്പമുണ്ടായിരുന്നു.അടപ്പം പ്രണയമായി വളര്‍ന്നതോടെ ലക്ഷങ്ങളാണ് നീതുവില്‍ നിന്നും ഇയാള്‍ കൈക്കലാക്കിയത്. പണവും, സ്വര്‍ണവും തട്ടിയെടുക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്ത ശേഷം നീതുവിനെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം കഴിയ്ക്കാന്‍ തീരുമാനം എടുത്തതോടെയാണ് തടയിടാനുള്ള ശ്രമങ്ങളുമായി നീതു രംഗത്തുവരികയും ഇരുവരും ഒടുവില്‍ അഴിയ്ക്കുള്ളിലാവുകയും ചെയ്തത്.

- Advertisement -

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് തട്ടിയെടുത്ത നവജാത ശിശുവുമായി നീതു ഹോട്ടലിലേക്ക് വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്നലെ വൈകിട്ട് 3.23 നാണ് നീതു കുഞ്ഞുമായി ഓട്ടോയില്‍ ഹോട്ടലില്‍ എത്തിയത്. സ്വന്തം മകനും നീതുവിനൊപ്പമുണ്ടായിരുന്നു. റിസപ്ഷനില്‍ നിന്ന് കീ വാങ്ങിയതിന് പിന്നാലെ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ കുഞ്ഞുമായി മുറിയിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. നാലാം തിയതി വൈകിട്ട് 6.30 നാണ് നീതു ഹോട്ടലില്‍ മുറി എടുത്തത്. മകനുമൊപ്പം കാറില്‍ ഹോട്ടലിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്.

ഇന്നലെയായിരുന്നു മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നീതു മോഷ്ടിച്ചത്. കുട്ടിയെ മോഷ്ടിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് കണ്ടെത്തി. കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനാണ് എംബിഎ ബിരുദധാരിയായ നീതു ഈ കടുംകൈ ചെയ്തത്. ഇബ്രാഹിമിന്റെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം തുടരാനായിരുന്നു നീക്കം. കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് അയയ്ക്കുകയും ചെയ്തു. കൂടാതെ വീഡിയോ കോളിലും സംസാരിച്ചു.

ടിക് ടോക്കില്‍ പരിചയപ്പെട്ട കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമുമായി രണ്ട് വര്‍ഷമായി നീതു ബന്ധത്തിലായിരുന്നു. തുടര്‍ന്ന് ഗര്‍ഭിണി ആവുകയും ചെയ്തു. പക്ഷേ ഗര്‍ഭം അലസി. എന്നാല്‍ ഇക്കാര്യം കാമുകനെ അറിയിച്ചില്ല. പറഞ്ഞാല്‍ അയാള്‍ വിട്ടുപോകും എന്നായിരുന്നു നീതുവിന്റെ ഭയം. വിവാഹ മോചിത ആണെന്നാണ് കാമുകനെ അറിയിച്ചിരുന്നത്. ഇബ്രാഹിമിന്റെ വീട്ടുകാരുമായും നീതു പരിചയത്തില്‍ ആയിരുന്നു. ഇബ്രാഹിമും വീട്ടുകാരും നിരന്തരം പ്രസവകാര്യം തിരക്കിയപ്പോള്‍ കുട്ടിയെ തട്ടി എടുക്കാമെന്ന തന്ത്രം ഒരുക്കി. ഡോക്ടറുടെ വസ്ത്രങ്ങളും സ്റ്റെതസ്‌കോപ്പും ധരിച്ചായിരുന്നു പ്രസവ വാര്‍ഡ് സന്ദര്‍ശിച്ചത്.

- Advertisement -

ആദ്യ ശ്രമത്തില്‍ തന്നെ അശ്വതിയുടെ കുട്ടിയെ തട്ടിയെടുക്കാന്‍ കഴിഞ്ഞു. സ്വന്തം കുട്ടിയെപ്പോലെ വളര്‍ത്താന്‍ തന്നെയായിരുന്നു നീതുവിന്റെ തീരുമാനം. ആദ്യം പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ മൊഴിനല്‍കിയ നീതു പിന്നീട് തന്റെ ഉദ്ദേശം പൊലീസിനോട് വ്യക്തമാക്കി. ജീവിതത്തില്‍ താന്‍ ഒരിക്കലെങ്കിലും ജയിക്കട്ടെ എന്നാണ് ചോദ്യംചെയ്യലിന്റെ ഒരു ഘട്ടത്തില്‍ നീതു എസ്പിയോട് തുറന്ന് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week