24.8 C
Kottayam
Thursday, June 4, 2026

പാസഞ്ചര്‍ ട്രെയിനില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കണ്ടെത്തി

Must read

കോഴിക്കോട്: ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ട്രെയിനില്‍ കുഞ്ഞിനെ യാത്രക്കാരനെ ഏല്‍പ്പിച്ച് കടന്നുകളഞ്ഞ യുവതിയെയാണ് മണിക്കൂറുകള്‍ക്കകം പോലീസ് കണ്ടെത്തിയത്. നിലവില്‍ കുഞ്ഞുമായി ബന്ധപ്പെട്ട രേഖകള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. കുഞ്ഞിനെ അമ്മയോടൊപ്പം വിടണോ അതോ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ സി.ഡബ്ല്യു.സി ഉടന്‍ തീരുമാനമെടുക്കും.

തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കോഴിക്കോട്ടുനിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യുവതി കുഞ്ഞിനെ സീറ്റില്‍ കിടത്തുകയും, സഹയാത്രക്കാരനായ കുറ്റിക്കാട്ടൂര്‍ സ്വദേശി അസീസിനോട് കുഞ്ഞിനെ ഒന്ന് നോക്കണമെന്ന് ആവശ്യപ്പെട്ട് ശുചിമുറിയിലേക്ക് പോകുകയുമായിരുന്നു. എന്നാല്‍ ട്രെയിന്‍ പുറപ്പെട്ടിട്ടും യുവതി തിരിച്ചെത്തിയില്ല. തുടര്‍ന്ന് ഫറോക്ക് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അസീസ് സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയും കുഞ്ഞിനെ കൈമാറുകയും ചെയ്തു. റെയില്‍വേ പോലീസും ചൈല്‍ഡ് ഹെല്‍പ് ഡെസ്‌കും ചേര്‍ന്ന് കുഞ്ഞിനെ സെന്റ് വിന്‍സെന്റ് ഹോമിലെ ശിശുഭവനിലേക്ക് മാറ്റിയിരുന്നു.

- Advertisement -

യുവതി മുന്‍പും സമാനമായ രീതിയില്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ചിരുന്നതായി വിവരമുണ്ട്. കുഞ്ഞിന് നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. അമ്മയെ കണ്ടെത്തിയ സാഹചര്യത്തില്‍ അവരുടെ മാനസികാവസ്ഥയും കുടുംബ പശ്ചാത്തലവും പരിശോധിച്ച ശേഷമായിരിക്കും സി.ഡബ്ല്യു.സി അടുത്ത നടപടി സ്വീകരിക്കുക. കുഞ്ഞിനെ സുരക്ഷിതമായി അധികൃതര്‍ക്ക് കൈമാറിയ യാത്രക്കാരന്‍ അസീസിന്റെ ഇടപെടല്‍ വലിയ പ്രശംസയ്ക്ക് പാത്രമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week