BusinessNationalNews

ആപ്പിള്‍ വാച്ച്‌ സീരീസ് 9, വാച്ച്‌ അള്‍ട്ര, വാച്ച്‌ എസ്‌ഇ ഇന്ത്യൻ വിപണിയില്‍

മുംബൈ:ആപ്പിള്‍ പുതിയ ആപ്പിള്‍ വാച്ച്‌ സീരീസ് 9, ആപ്പിള്‍ വാച്ച്‌ അള്‍ട്ര 2, ആപ്പിള്‍ വാച്ച്‌ എസ്‌ഇ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു.

സെപ്റ്റംബര്‍ 12 ന് നടന്ന വണ്ടര്‍ലസ്റ്റ് എന്ന പരിപാടിയിലാണ് വാച്ചുകള്‍ അവതരിപ്പിച്ചത്. ആപ്പിളിന്റെ എസ്9 എസ്‌ഐപി (സിസ്റ്റം ഇൻ പാക്കേജ്)യുടെ പിൻബലത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തന ക്ഷമതയാണ് പുതിയ സീരീസ് 9 വാച്ചുകളില്‍ കമ്ബനി വാഗ്ദാനം ചെയ്യുന്നത്. 41 എംഎം. 45 എംഎം എന്നീ സൈസുകളിലാണ് വാച്ച്‌ സീരീസ് 9 എത്തുക. വാച്ച്‌ അള്‍ട്രയ്ക്ക് 49 എംഎം വലിപ്പമുണ്ട്. വാച്ച്‌ ഓഎസ് 10 ആണ് വാച്ചുകളിലുള്ളത്. ഇന്ത്യയില്‍ 41900 രൂപയിലാണ് ആപ്പിള്‍ വാച്ച്‌ സീരീസ് 9 ന്റെ വില ആരംഭിക്കുന്നത്. യുഎസില്‍ 399 ഡോളര്‍ ആണ് ഇതിന് വില.

കുറഞ്ഞ വിലയിലുള്ള ആപ്പിള്‍ വാച്ച്‌ എസ്‌ഇയും എത്തിയിട്ടുണ്ട്. ആക്റ്റിവിറ്റി ട്രാക്കിങ്, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ഫാള്‍ ഡിറ്റക്ഷൻ, എമര്‍ജൻസി എസ്‌ഒഎസ്, ക്രാഷ് ഡിറ്റക്ഷൻ, വാച്ച്‌ ഓഎസ് 10 എന്നിവ ഇതില്‍ ലഭ്യമാണ്. 40 എംഎം, 44 എംഎം അലൂമിനിയം കേസുകളുമായാണ് ഫോണ്‍ എത്തുന്നത്. 29900 രൂപയാണ് ഇതിന് വില.

ആപ്പിള്‍ വാച്ച്‌ സീരീസ് 9

സീരീസ് 7, സീരീസ് 8 മോഡലുകളെ പോലെ 41 എംഎം, 45 എംഎം കേസുകളാണ് സീരീസ് 9 ലും ഉള്ളത്. 2000 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസുള്ള ഓള്‍വേയ്സ് ഓണ്‍ ഡിസ്പ്ലേയാണിതിന്. ഒറ്റച്ചാര്‍ജില്‍ 18 മണിക്കൂര്‍ നേരം ബാറ്ററി ലഭിക്കുമെന്നാണ് കമ്ബനിയുടെ വാഗ്ദാനം. ആപ്പിള്‍ എസ്9 എസ്‌ഐപിയും രണ്ടാം തലമുറ അള്‍ട്രാ വൈഡ് ബാൻഡ് ചിപ്പും ആണ് സീരീസ് 9 ന് ശക്തിപകരുന്നത്. വാച്ച്‌ സീരീസ് 8 നേക്കാള്‍ 60 ശതമാനം വേഗം കൂടുതലാണ് പുതിയ വാച്ചിനെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. സിരിയിലൂടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ അറിയാൻ ഇതില്‍ സൗകര്യം ഉണ്ട്.

ഇതിലെ ഡബിള്‍ ടാപ്പ് സംവിധാനം വഴി കോളുകള്‍ അറ്റൻഡ് ചെയ്യാനും അവസാനിപ്പിക്കാനും ടൈമര്‍ നിര്‍ത്താനും അലാറം സ്നൂസ് ചെയ്യാനും മ്യൂസിക് നിയന്ത്രിക്കാനും ക്യാമറ എടുക്കാനുമെല്ലാം സാധിക്കും.

പുതിയ വാച്ച്‌ ഓഎസ് 10 ലാണ് ഫോണിന്റെ പ്രവര്‍ത്തനം. പുതിയ ഡിസൈനിലുള്ള ആപ്പുകള്‍, സ്മാര്‍ട് സ്റ്റാക്ക്, പുതിയ വാച്ച്‌ ഫേസുകള്‍, പുതിയ സൈക്ലിങ്, ഹൈക്കിങ് ഫീച്ചറുകള്‍, മാനസികാരോഗ്യത്തിന് പിന്തുണ നല്‍കുന്ന ഫീച്ചറുകള്‍ എന്നിവ വാച്ചില്‍ ലഭ്യമാണ്.

പുതിയ വാച്ച്‌ ഓഎസ് 10 ലാണ് ഫോണിന്റെ പ്രവര്‍ത്തനം. പുതിയ ഡിസൈനിലുള്ള ആപ്പുകള്‍, സ്മാര്‍ട് സ്റ്റാക്ക്, പുതിയ വാച്ച്‌ ഫേസുകള്‍, പുതിയ സൈക്ലിങ്, ഹൈക്കിങ് ഫീച്ചറുകള്‍, മാനസികാരോഗ്യത്തിന് പിന്തുണ നല്‍കുന്ന ഫീച്ചറുകള്‍ എന്നിവ വാച്ചില്‍ ലഭ്യമാണ്.

ആപ്പിള്‍ വാച്ച്‌ അള്‍ട്ര

49 എംഎം വലിപ്പമുള്ള റെറ്റിന ഡിസ്പ്ലേയാണിതിന്. പരമാവധി 3000 നിറ്റ്സ് വരെ ബ്രൈറ്റ്നെസ് ഇത് വാഗ്ദാനം ചെയ്യുന്നു. സീരീസ് 9 വാച്ചുകളെ പോലെ ആപ്പിളിന്റെ എസ്9 എസ്‌ഐപി ചിപ്പ് ആണ് ഇതിന് ശക്തിപകരുന്നത്. സിരി, മെച്ചപ്പെട്ട ലൊക്കേഷൻ ട്രാക്കിങ് ഉള്‍പ്പടെയുള്ള അത്യാധുനിക സൗകര്യങ്ങളും ഇതിലുണ്ട്.

ഇതിലെ ഡബിള്‍ ടാപ്പ് സംവിധാനം വഴി ആളുകള്‍ക്ക് ഡിസ്പ്ലേയില്‍ സ്പര്‍ശിക്കാതെ തന്നെ ഒരു കൈ ഉപയോഗിച്ച്‌ വാച്ച്‌ അള്‍ട്ര നിയന്ത്രിക്കാനാവും. ഇതിലെ ‘മോഡ്യൂലാര്‍ അള്‍ട്ര’ എന്ന പുതിയ വാച്ച്‌ ഫേസില്‍ ഉയരം, ആഴം, സെക്കന്റുകള്‍ ഉള്‍പ്പടെ വിവിധ തത്സമയ വിവരങ്ങള്‍ ഒറ്റ സ്ക്രീനില്‍ കാണാൻ സൗകര്യമുണ്ട്.

36 മണിക്കൂര്‍ ബാറ്ററി ലൈഫ് ആണ് വാച്ച്‌ അള്‍ട്രയില്‍ ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്. ലോ പവര്‍ മോഡില്‍ ഇത് 72 മണിക്കൂറായി ഉയരുന്നു. 89900 രൂപയാണ് ഇതിന് വില. വെള്ളിയാഴ്ച മുതല്‍ ഓര്‍ഡര്‍ ചെയ്യാനാവും. സെപ്റ്റംബര്‍ 22 മുതലാണ് വില്‍പനയ്ക്കെത്തുക.

ആപ്പിള്‍ വാച്ച്‌ സീരീസ് 4 ലും അതിന് ശേഷമുള്ള വാച്ചുകളിലും വാച്ച്‌ ഓഎസ് 10 സെപ്റ്റംബര്‍ 18 തിങ്കളാഴ്ച ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker