24 C
Kottayam
Sunday, June 7, 2026

നെന്മാറ വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതിയില്ല, ക്ഷേത്രക്കമ്മിറ്റി ഹൈക്കോടതിയിലേക്ക്

Must read

പാലക്കാട്: പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. വെടിക്കെട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര കമ്മിറ്റി നൽകിയ അപേക്ഷ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി ബിജു നിരസിച്ചു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അപേക്ഷ നിരസിച്ചെന്നാണ് ഉത്തരവിലുള്ളത്.

ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്ക് അസ്സെസ്മെന്‍റ് പ്ലാൻ, ഓൺ സൈറ്റ് എമർജൻസി പ്ലാൻ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങൾ വെടിക്കെട്ട് നടത്താൻ ആവശ്യമാണ്. ക്ഷേത്ര കമ്മിറ്റി ഇത് കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.

വെടിക്കെട്ട് നടത്താനുദ്ദേശിക്കുന്ന തീയതിക്ക് രണ്ടുമാസം മുമ്പാണ് അനുമതിക്കായി അപേക്ഷിക്കേണ്ടത്. ഈ മാനദണ്ഡം പാലിച്ചില്ല. അതിനാൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ നടത്താനുള്ള സമയം ലഭിച്ചിട്ടില്ലെന്നത് അപേക്ഷ നിരസിക്കാൻ കാരണമായി. വെടിക്കെട്ടിന് അനുമതി തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് നെന്മാറ വേല കമ്മറ്റി സെക്രട്ടറി അറിയിച്ചു.

എപ്രിൽ 1,2,3 തീയതികളിലാണ് നെന്മാറ വല്ലങ്ങി വേല. കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ വെടിക്കെട്ടുകളിലൊന്നാണ് ഇവിടുത്തേത്. ഒന്നാം തീയതി വൈകീട്ട് 7.30നാണ് സാമ്പിൾ വെടിക്കെട്ട്. രണ്ടാം തീയതി വൈകീട്ട് 6.30നും മൂന്നാം തീയതി പുലർച്ചെ 3.00 മണിക്കുമാണ് പ്രധാന വെടിക്കെട്ടുകൾ. തെന്നിലാപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം, കുന്നേക്കാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെയും വെടിക്കെട്ടിന് അനുമതി നിഷേധിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week