28.4 C
Kottayam
Saturday, June 6, 2026

ചൂടു കൂടുന്നു,ബസില്‍ ആളു കുറയുന്നു; കെഎസ്ആർടിസി സ്വിഫ്റ്റില്‍ കർട്ടന്‍ പരിഗണനയില്‍

Must read

തിരുവനന്തപുരം: അസഹ്യമായ ചൂടിനെക്കുറിച്ച് യാത്രക്കാർ പരാതിപ്പെട്ടതിന് പിന്നാലെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ കർട്ടൻ ഇടുന്ന കാര്യം പരി​ഗണിക്കുന്നു. ബസിൽ മുന്നിലേക്കും പിന്നിലേക്കും നീക്കാവുന്ന ചില്ലുകളാണുള്ളത്. ഇതിലൂടെ ശക്തമായ വെയിൽ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ബസിൽ യാത്ര ചെയ്യാൻ ആളുകൾ മടികാണിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി.

ബസുകളിൽ കർട്ടന്‍ വ്യാപകമാക്കുന്നതിലൂടെ വെയിലേൽക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ കർട്ടൻ ഇട്ടിട്ടുണ്ട്. ഇത് വ്യാപിപ്പിച്ചേക്കും.

നിർമ്മാണ വേളയിൽ 50 ശതമാനത്തോളം പ്രകാശം തടയാൻ കഴിയുന്ന ടിന്റഡ് ​ഗ്ലാസുകൾ ഉപയോ​ഗിക്കാറുണ്ട്. ഇത് ചെലവേറിയ കാര്യമായതുകൊണ്ട് തന്നെ ഇതേക്കുറിച്ച് കെഎസ്ആർടിസി ചിന്തിച്ചിരുന്നില്ല. എന്നാൽ സ്വകാര്യ ഓപറേറ്റർമാ‍ർ കർട്ടന്‍ ഉപയോ​ഗിക്കാറുണ്ട്.

ബസ് ബോഡി കോഡിൽ കേന്ദ്രസർക്കാർ മാറ്റങ്ങൾ വരുത്തിയിരുന്നു. പെട്ടന്ന് തീപിടിക്കാൻ സാധ്യതയുള്ള സാധനസാമ​ഗ്രിഹകൾ ഒഴിവാക്കിയിരുന്നു. പഴയരീതിയിലെ ഷട്ടറുകളുടെ ഉപയോ​ഗം നിർത്തുകയും പകരം ഗ്ലാസുകള്‍ നിര്‍ബന്ധമാക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week