24.9 C
Kottayam
Saturday, June 6, 2026

അനൂപ് പറയുന്നത് പച്ചക്കള്ളം, അന്തസുണ്ടെങ്കില്‍ ടിക്കറ്റ് തിരികെ കൊടുക്കണം: ബംപർ വിജയിയ്ക്കെതിരെ നാട്ടുകാര്‍

Must read

തിരുവനന്തപുരം: കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ 25 കോടി രൂപയുടെ ഇത്തവണത്തെ തിരുവോണം ബംബര്‍ കിട്ടിയത് തിരുവനന്തപുരം സ്വദേശിയായ അനൂപിനായിരുന്നു.

ലോട്ടറി അടിച്ചതോടെ വലിയ സന്തോഷത്തോടെയുള്ള അനൂപിന്റെയും കുടുംബത്തിന്റെയും മുഖമായിരുന്നു മാധ്യമങ്ങളില്‍ കണ്ടത്.

എന്നാല്‍ കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞതോടെ സഹായം അഭ്യര്‍ത്ഥിച്ച്‌ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ സ്വന്തം വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് വ്യക്തമാക്കി അനൂപ് തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാലിപ്പോഴിതാ മകളുടെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തതെന്ന അനൂപിന്റെ വാദങ്ങളെയടക്കം തള്ളിക്കൊണ്ട് ചില നാട്ടുകാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു നാട്ടുകാരുടെ പ്രതികരണം.

അത്ര സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബം ഒന്നുമല്ല അനൂപിന്റേത്. അവന്റെ അമ്മാവന്റെ അടുത്ത് പൈസ ഉണ്ട്. കുടുക്ക പൊട്ടിച്ചാണ് ലോട്ടറി വാങ്ങിയത് എന്ന് പറയുന്നതൊക്കെ കള്ളത്തരമാണ്. അത് മാധ്യമങ്ങളെ പറ്റിക്കാന്‍ പറയുന്നതാണ്. അവന്റെ കയ്യില്‍ നല്ല രീതിയില്‍ തന്നെ പൈസയുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇക്കാര്യം പറയുന്നതെന്നും നാട്ടുകാരും പറയുന്നു.

- Advertisement -

ലോട്ടറിയും മദ്യവും വില്‍ക്കുന്ന സര്‍ക്കാറിനെ കുറ്റം പറഞ്ഞവനാണ് അവന്‍. അത്തരത്തിലുള്ള ഒരാള്‍ക്കാണ് ബംബര്‍ അടിച്ചത്. അത്രയ്ക്ക് അന്തസുണ്ടെങ്കില്‍ അവന്‍ ലോട്ടറി തിരിച്ചുകൊടുക്കട്ടെ. അതാണ് ചെയ്യേണ്ടത്. അല്ലാതെ സഹായം അഭ്യര്‍ത്ഥിക്കാനെത്തുന്നവരെ മോശക്കാരാക്കുകയല്ലെ വേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.

- Advertisement -

ലോട്ടറി അടിക്കുന്നതിന് മുമ്ബായിരുന്നു സംസ്ഥാനത്തെ സാമ്ബത്തിക അവസ്ഥയില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ് അനൂപ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ബി ജെ പി അനുകൂലിയായ അനൂപ് പാല്‍ക്കുളങ്ങരയിലെ യുവമോര്‍ച്ച ഭാരവാഹിയാണ്. ലോട്ടറി അടിച്ചതിന് പിന്നാലെ അനൂപിനെ അഭിനന്ദിച്ചുകൊണ്ട് യുവമോര്‍ച്ച പാല്‍ക്കുളങ്ങളര കമ്മിറ്റി രംഗത്ത് എത്തുകയും ചെയ്തിരുന്നു.

മദ്യവും ലോട്ടറിയും വിറ്റും ട്രാഫിക് ലംഘനത്തിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിച്ചും ഒന്നും പിടിച്ചു നില്‍ക്കാനാകില്ല. കടം എടുപ്പ് തുടരുകയാണ്. ശമ്ബളം കൊടുക്കാന്‍ പോലും പണം ഇല്ലാത്ത അവസ്ഥയില്‍ ആണ് നമ്മള്‍’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൂടാതെ സാമ്ബത്തിക വര്‍ഷത്തെ കടമെടുപ്പ് എന്ന പട്ടികയും പ്രചരിക്കുന്ന കുറിപ്പിനൊപ്പം പങ്കുവെച്ചിരിന്നു. എന്നാല്‍ ലോട്ടറി അടിച്ചതിന് പിന്നാലെ ഈ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായി.

ലോട്ടറിയെ വിമര്‍ശിച്ച്‌ ലോട്ടറി എടുത്ത് സമ്മാനം നേടിയല്ലോ എന്ന പരിഹാസം അന്ന് തന്നെ ചില ഇടത് പ്രൊഫൈലുകളില്‍ നിന്നും അനൂപിന് നേര്‍ക്കുണ്ടായിരുന്നു. അതേസമയം, ലോട്ടറി അടിച്ചതിന് പിന്നാലെ വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് വ്യക്തമാക്കി അനൂപും കുടുംബവും രംഗത്ത് എത്തിയിരുന്നു. ബന്ധുവീടുകളിലും വാടകവീടുകളിലുമായിട്ടാണ് ഇപ്പോഴത്തെ താമസം എന്നാണ് ഇവര്‍ പറയുന്നത്.

- Advertisement -

ലോട്ടറി അടിച്ച അന്ന് മുതല്‍ ഓരോ ആവശ്യങ്ങളുമായി നിരവധി പേര്‍ വിളിച്ച്‌ തുടങ്ങി. ഇടതടവില്ലാതെ ഫോണ്‍ അടിച്ച്‌ കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ അങ്ങ് തൊട്ട് ഇങ്ങോളം ഉള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. ഫോണെടുത്താന്‍ അപ്പോള്‍ കരച്ചിലും ദുരിതം പറച്ചിലുമാണ്. രാവിലെ മുതല്‍ വീട്ടിലേക്ക് എത്തുന്നു. എത്രയാളോട് സമാധാനം പറയും. അതുകൊണ്ട് തന്നെ വീട്ടില്‍ നില്‍ക്കാന്‍ പറ്റുന്നില്ല. സമീപത്തെ വീടുകളിലടക്കം ആളുകള്‍ പോയി നില്‍ക്കുന്നത് അവര്‍ക്കും ബുദ്ധിമുട്ടാണ്. തന്റെ കൈയ്യില്‍ പണം ഇതുവരെ കിട്ടിയിട്ടില്ലെന്ന് പറഞ്ഞിട്ട് പോലും ആളുകള്‍ അത് കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും അനൂപ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week