25.6 C
Kottayam
Thursday, June 4, 2026

അയൽവാസിയുടെ വീട്ടിൽ കുപ്പിയുമായെത്തി; മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും വേണമെന്ന് വാശി; നിഷേധിച്ചതോടെ മർദ്ദനം; യുവാവ് അറസ്റ്റിൽ

Must read

പത്തനംതിട്ട: ഉച്ചയ്ക്ക് അയൽവാസിയുടെ വീട്ടിൽ കുപ്പിയുമായെത്തിയ ആൾ അക്രമം അഴിച്ചുവിട്ടു. മദ്യപിക്കാൻ ഗ്ലാസും വെള്ളവും ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല. ഇതിൽ പ്രകോപിതനായ യുവാവ് ഉടനെ അയൽവാസിയെ അക്രമിക്കുകയായിരുന്നു. പത്തനംതിട്ടയിലാണ് സംഭവം നടന്നത്.

വീട്ടിലിരുന്ന് മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും നൽകാൻ വിസമ്മതിച്ചതാണ് കാരണം. യുവാവ് വടികൊണ്ട് അടിച്ചശേഷം എറിഞ്ഞുവീഴ്ത്തുകയായിരുന്നു. അക്രമിയെ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു. മണക്കയം തടത്തില്‍ പുത്തന്‍വീട്ടില്‍ പ്രശാന്ത് കുമാര്‍ (36) ആണ് പിടിയിലായത്.

- Advertisement -

വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രശാന്ത് അയല്‍പക്കത്തെ മണക്കയം ഈട്ടിമൂട്ടില്‍ വീട്ടില്‍ അനിയന്‍കുഞ്ഞിന്റെ (49) വീട്ടില്‍ ഒരുകുപ്പി മദ്യവുമായെത്തി. അവിടെയിരുന്ന് മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും ചോദിച്ചു. കൊടുക്കില്ലെന്ന് പറഞ്ഞതോടെ ചീത്തവിളിയായി. ഇറങ്ങിപ്പോകാന്‍ അനിയന്‍കുഞ്ഞ് പറഞ്ഞെങ്കിലും കേട്ടില്ല. അവിടിരുന്ന് മദ്യപിക്കുമെന്ന് വെല്ലുവിളിച്ചശേഷം അടുത്തുകിടന്ന കമ്പെടുത്ത് അനിയന്‍കുഞ്ഞിനെ അടിക്കുകയായിരുന്നു.

- Advertisement -

ഇടതുകൈവിരലുകളിലാണ് അടികൊണ്ടത്. വേദനയെടുത്ത് വീട്ടിലേക്ക് കയറിയ ഇദ്ദേഹത്തെ കല്ലെടുത്ത് എറിഞ്ഞു. ബഹളംകേട്ട് എത്തിയവരാണ് പ്രശാന്തിനെ പിടിച്ചുകൊണ്ടുപോയത്. അവിവാഹിതനായ അനിയന്‍കുഞ്ഞ്, ചേട്ടന്‍ ജോയ് വര്‍ഗീസിന്റെയും കുടുംബത്തിന്റെയും ഒപ്പമാണ് താമസിച്ചു വന്നത്.

- Advertisement -

ചിറ്റാറിലെ സ്വകാര്യആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അനിയന്‍കുഞ്ഞിന്റെ കൈവിരലുകള്‍ക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നീടും പ്രശാന്ത് അനിയന്‍കുഞ്ഞിനെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് പോലീസ് പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week