27.6 C
Kottayam
Thursday, June 4, 2026

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശമയച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാടുകടത്തി; പ്രജ്വല്‍ രമന്തിന് യുകെ പോലീസ് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറല്‍

Must read

ലണ്ടന്‍: ഇന്ത്യയില്‍ നിന്നും വിദേശത്ത് പഠനത്തിന് എത്തുന്ന വിദ്യാര്‍ഥികളുടെ പരിസരം മറന്നുള്ള പെരുമാറ്റങ്ങള്‍ പലപ്പോഴും പുലിവാലാകാറുണ്ട്. ബ്രിട്ടീഷ് സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ഇടപെടേണ്ട മര്യാദയോടെയല്ല പലപ്പോഴും പെരുമാറ്റങ്ങള്‍. അതുകൊണ്ട് തന്നെ ഇന്ത്യയിലെ കയ്യിലിരിപ്പും കൊണ്ട് അവിടേക്ക് പോകേണ്ടെന്ന മുന്നറിയിപ്പ് പല വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും വ്യക്തമാകാറുണ്ട. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്ക് അശ്ളീല സന്ദേശങ്ങള്‍ അയച്ചതായി ആരോപിച്ച് ലണ്ടനില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാടുകടത്തിയ സംഭവവും സജീവമായി ചര്‍ച്ചയായി കഴിഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യുകെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി മാറിക്കഴിഞ്ഞു. ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദം നേടുകയും കഴിഞ്ഞ ആറ് മാസമായി വൂള്‍വിച്ചില്‍ താമസിക്കുകയും ചെയ്ത പ്രജ്വല്‍ രമന്ത് ആണ് തന്നെന്ന് വിദ്യാര്‍ത്ഥിയെയാണ് നാടുകടത്തിയത്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പടതു കൊണ്ടാണ് ഇയാള്‍ക്കെതിരെ നടപടി എടുത്തത്.

- Advertisement -

ഇയാളെ ചോദ്യം ചെയ്യുന്ന വീഡിയയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ‘ഈ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടോ?’ എന്ന് യുകെ പോലീസ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയോട് ചോദിച്ചു. പ്രജ്വല്‍ ഇതിന് ‘അതെ’ എന്ന് മറുപടി നല്‍കി. അവരെ ചുംബിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും, മോശം ചിത്രങ്ങള്‍ അയച്ചു നല്‍കാന്‍ അഭ്യര്‍ത്ഥിച്ചതായും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചതായും സമ്മതിക്കുന്നു.

- Advertisement -

പെണ്‍കുട്ടികളുമായി സംസാരിക്കുക മാത്രമായിരുന്നു താനെന്ന് പ്രജ്വല്‍ അവകാശപ്പെടുന്നു, പക്ഷേ ആ തീരുമാനത്തില്‍ ഖേദിക്കുന്നു എന്നും ഇയാള്‍ പറഞ്ഞു. ‘ഞാന്‍ അവരോട് സംസാരിക്കുകയായിരുന്നു. ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് ഞാന്‍ നിര്‍ത്തിയതെന്ന്’ അദ്ദേഹം ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. പോലീസ് പിടിച്ചതും, ”എന്റെ മാതാപിതാക്കള്‍ എന്നെ ഉപേക്ഷിക്കും,” എന്ന് ഇയാള്‍ പറയുന്നു.

- Advertisement -

യുകെ നിയമപ്രകാരം, 16 വയസ്സിന് താഴെയുള്ള കുട്ടിയുമായി ലൈംഗിക ചുവയോടെ സംഭാഷണം നടത്തുന്നത് ബന്ധപ്പെടുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമായി നിര്‍വചിക്കപ്പെടുന്നു, ഗുരുതരമായ കുറ്റകൃത്യ നിയമപ്രകാരം രണ്ട് വര്‍ഷം വരെ തടവും ലൈംഗിക കുറ്റവാളിയായി നിര്‍ബന്ധിത രജിസ്‌ട്രേഷനും ലഭിക്കാവുന്ന കുറ്റമാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week