വീട്ടുജോലിക്കാരി ഫ്‌ളാറ്റില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരെ അയല്‍വാസി

കൊച്ചി: കൊച്ചിയില്‍ വീട്ടുജോലിക്കാരി ഫ്‌ളാറ്റില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരെ അയല്‍വാസി. ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റിലെ താമസക്കാരനായ മാത്യു ജോര്‍ജ് ആണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

സംഭവത്തിലെ ദൃക്‌സാക്ഷിയായിരുന്നിട്ടും തന്നെ ചോദ്യം ചെയ്തില്ല എന്നും ഇദ്ദേഹം ആരോപിക്കുന്നു. കൊച്ചി സെന്‍ട്രല്‍ പോലീസാണ് ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ കേസ് എടുത്തത്. പരിക്ക് പറ്റിയ കുമാരിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് കേസെടുത്തത്.

ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയ കുമാരി അപകടം നടക്കുന്നതിന് 5 ദിവസം മുന്നേയാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ തിരികെയെത്തിയത്. എന്നാല്‍ വീണ്ടും നാട്ടിലേക്ക് പോകണമെന്ന് ഫ്‌ളാറ്റ് ഉടമയോട് കുമാരി തലേദിവസം ആവശ്യപ്പെട്ടതായി പറയപ്പെടുന്നു.

ഈ ആവശ്യം ഫ്‌ളാറ്റ് ഉടമ നിരസിച്ചതോടെയാണ് അടുക്കളയിലേക്കുള്ള വാതില്‍ അകത്തു നിന്ന് പൂട്ടി ബാല്‍ക്കണി വഴി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നുമാണ് ഇതുവരെയുള്ള വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News