25.2 C
Kottayam
Sunday, May 19, 2024

കൊന്നു മരിക്കുക എന്നത് വല്ലാത്ത ഒരു അവസ്ഥയാണ്,മാനസയുടെ മരണത്തില്‍ പ്രതികരണം അറിയിച്ച് നേഹ റോസ്

Must read

കൊച്ചി:നെല്ലിക്കുഴിയില്‍ മാനസ എന്ന പെണ്‍കുട്ടിയെ ക്രൂരമായി കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച്‌ നടിയും മോഡലുമായ നേഹ റോസ്. പ്രതികാരബുദ്ധി ഒന്നിനും പരിഹാരമല്ലെന്നും കൊന്നു മരിക്കുക എന്നത് വല്ലാത്ത ഒരു അവസ്ഥയാണെന്നും നേഹ പറയുന്നു.

‘പ്രതികാര ബുദ്ധി തോന്നുമ്ബോള്‍ അതിനെ കണ്‍ട്രോള്‍ ചെയ്യുക. അങ്ങനെ ചെയ്യരുത് എന്ന് പഠിക്കുക. പ്രതികാരം ചെയ്തു നടക്കാന്‍ ആയിരുന്നെങ്കില്‍ ഞാനിവിടെ എത്തി നില്‍ക്കില്ലായിരുന്നു. ഞാന്‍ ഒരു ലിസ്റ്റ് എഴുതിയാല്‍ അതിവിടെ അവസാനിക്കില്ല. കൊലപാതകം, കത്തിക്കുത്ത്, കള്ളക്കേസ് ഉണ്ടാക്കല്‍ ഇതെല്ലാം നമ്മുടെ നെഗറ്റിവിറ്റി കൂട്ടുന്ന പ്രവര്‍ത്തികളാണ്.’

‘ഒരു വ്യക്തിക്കെതിരെ നെഗറ്റീവായി സംസാരിക്കുമ്ബോള്‍, നമ്മുടെ ഉള്ളിലെ നെഗറ്റീവ് എനര്‍ജി അത്രയും കൂടുകയാണ്.
അത് മാത്രമല്ല അവര്‍ ആരും നമ്മുടെ, ചിന്തകളുടെ പോലും ഭാഗമാകാന്‍ അര്‍ഹിക്കുന്നില്ല.

ഈ വളര്‍ന്നുവരുന്ന തലമുറ ഇതെല്ലാം എന്നാണ് പഠിക്കുന്നത്. പ്രതികാരം, പ്രണയം തുടങ്ങിയവ തലയ്ക്കു പിടിക്കുന്നു, കൊന്നു മരിക്കുന്നു. വല്ലാത്ത അവസ്ഥ തന്നെ.’

പ്രണയപ്പകയിൽ വീണ്ടും ജീവൻ പൊലിഞ്ഞു. ഇനിയും നടുക്കം വിട്ടുമാറിയിട്ടില്ല. കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസയെ പാലയാട് സ്വദേശിയായ രഖില്‍ വെടിവച്ചു കൊലപ്പെടുത്തിയ വാര്‍ത്തകളാണ് ചാനലുകളിലും സോഷ്യൽമീഡിയകളിലും നിറയുന്നത്. ഭ്രാന്തമായ പ്രണയ പ്രതികാര കഥകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലയും
ശ്രദ്ധേയമായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം.

കോതമംഗലത്തെ അരുംകൊല. എല്ലാ കൊലപാതകവും കഞ്ചാവിന്റെ, ലഹരിയുടെ, പിടിയില്‍ ആകില്ല. മാനസിക വിഭ്രാന്തിയും ആകില്ല…മനുഷ്യ മനസ്സിന്റെ പകയോളം ഭയാനകമായ മറ്റൊന്നില്ല…ആണിനെ വാര്‍ത്തെടുക്കുന്ന രീതി മാറണം, പെണ്‍കുട്ടികളെ വളര്‍ത്തുന്ന രീതിയും പാടേ മാറണം. IQ ലെവല്‍ പോലെ വ്യക്തിയ്ക്ക് പ്രാധാന്യമാണ് EQ. അവിടെ പാളിച്ച സംഭവിക്കുന്നു.

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മാത്രമല്ല. പുരുഷന്റെ കുടുംബത്തിനും നഷ്ടപ്പെട്ടു.ഉപേക്ഷിക്കപെടുന്നു എന്ന രൂക്ഷമായ അപകര്‍ഷത താങ്ങാന്‍ പറ്റാതെ ഉടലെടുക്കുന്ന പക. അതിനെ മറികടക്കാന്‍ അസാമാന്യ യുക്തി അനിവാര്യമാണ്.
അവിടെ പാളിച്ച സംഭവിക്കരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week