EntertainmentKeralaNews

‘നെഗറ്റീവെന്നത് ഇപ്പോള്‍ പൊസിറ്റീവാണ്’, കൊവിഡ് ഭേദമായെന്ന് അറിയിച്ച് നടി കീര്‍ത്തി സുരേഷ്

നടി കീര്‍ത്തി സുരേഷിന് (Keerthy Suresh) കൊവിഡ് നെഗറ്റീവായി. നെഗറ്റീവ് എന്നത് ഇപോള്‍ ഒരു പൊസീറ്റീവാണെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. കീര്‍ത്തി സുരേഷ് തന്നെയാണ് തനിക്ക് പൊസീറ്റീവായ കാര്യവും അറിയിച്ചിരുന്നത്. കീര്‍ത്തി സുരേഷ് തനിക്ക് കൊവിഡ് ഭേദമായത് അറിയിച്ച് എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും സ്‍നേഹത്തിനും നന്ദി പറയുന്നു.

നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നായിരുന്നു നേരത്തെ കീര്‍ത്തി സുരേഷ് അറിയിച്ചിരുന്നത്. എല്ലാവിധ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചെങ്കിലും കൊവിഡ് 19 പിടിപെട്ടു. വൈറസ് പടരുന്നതിന്റെ തോത് ഭയപ്പെടുത്തുന്നതാണെന്നും കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും എല്ലാവരും സുരക്ഷിതരാകുകയും ചെയ്യൂവെന്നായിരുന്നു കീര്‍ത്തി സുരേഷ് തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ച് എഴുതിയിരുന്നത്.

https://www.instagram.com/p/CY26nvgpNuw/?utm_source=ig_web_copy_link
ഇതുവരെ വാക്സിൻ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാനും കീര്‍ത്തി സുരേഷ് അഭ്യര്‍ഥിച്ചിരുന്നു.  ഗുരുതരമായ രോഗലക്ഷണങ്ങൾ ഒഴിവാക്കുന്നതിനും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മെച്ചപ്പെട്ട ആരോഗ്യത്തിന് വേണ്ടി ദയവായി വാക്സിനുകൾ എത്രയും വേഗം എടുക്കുക. പെട്ടെന്നു സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കീര്‍ത്തി സുരേഷ് എഴുതിയിരുന്നു. വീണ്ടും ജോലിയിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു.


എന്തായാലും വളരെ വേഗം തന്നെ കീര്‍ത്തി സുരേഷിന് കൊവിഡ് ഭേദമായതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍. ‘ഗുഡ് ലക്ക് സഖി’യാണ് കീര്‍ത്തി സുരേഷിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. മഹേഷ് ബാബു നായകനാകുന്ന ചിത്രം ‘സര്‍കാരു വാരി പാട്ട’യിലും കീര്‍ത്തി സുരേഷാണ് നായിക. ‘സാനി കായിദം’, ‘ഭോലാ ശങ്കര്‍’ തുടങ്ങിയവയിലും കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രങ്ങളായുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button