നീറ്റ് പുനഃപരീക്ഷ ഇന്ന്; പരീക്ഷ എഴുതുന്നത് 23 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍; 5440 പരീക്ഷാ കേന്ദ്രങ്ങള്‍: കനത്ത സുരക്ഷ

ഡല്‍ഹി: കനത്ത സുരക്ഷാ വലയത്തില്‍ നീറ്റ് പുനഃപരീക്ഷ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അഞ്ചേകാല്‍ വരെയാണ് പരീക്ഷ. രാജ്യത്തെ ആകെ 23 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പുനപരീക്ഷ എഴുതുന്നത്. പരീക്ഷ നടത്തിപ്പിനുള്ള എല്ലാം ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് എന്‍ടിഎ അറിയിച്ചു. പരീക്ഷയ്ക്കായി രാജ്യത്തെ 551 ഉം വിദേശത്തെ 14 ഉം നഗരങ്ങളിലായി 5440 നീറ്റ് പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമായിരിക്കുന്നത്. സുരക്ഷയ്ക്കായി രണ്ടരലക്ഷം പൊലീസ് ഉദ്യോഗസ്ഥരെയും 15000 അര്‍ദ്ധസൈനികരെയും വിന്യസിച്ചു.

പരീക്ഷ കേന്ദ്രങ്ങള്‍ക്ക് ചുറ്റും മറ്റുമായി ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51000 സിഗ്‌നല്‍ ജാമറുകളും സജ്ജമാക്കിയിട്ടുണ്ട്. ക്യാമറ ദൃശ്യങ്ങള്‍ തല്‍സമയം നിരീക്ഷിക്കാന്‍ എന്‍ടിഎ പ്രത്യേക സംഘം ഉണ്ടായിരിക്കും. ചോദ്യപേപ്പറുകളുടെയും ഉത്തക്കടലാസുകളുടെയും സുരക്ഷ അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കാണ്. വ്യോമസേനയുടെ വിമാനങ്ങളിലായിരുന്നു ചോദ്യപേപ്പറുകള്‍ എത്തിച്ചത്. പരീക്ഷയ്കക്ക് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ദേശീയ പരീക്ഷ ഏജന്‍സി പുറത്തിറക്കി.

ഹാള്‍ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ രേഖയും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കരുതണം. രാവിലെ പതിനൊന്ന് മണിമുതല്‍ 1.30 വരെയാണ് പരീക്ഷ ഹാളിലേക്ക് പ്രവേശനം. അതിനുള്ളില്‍ പ്രവേശനം ഉറപ്പാക്കണം. പരീക്ഷഹാളില്‍ എന്തെങ്കിലും നിയമവിരുദ്ധനടപടികള്‍ക്ക് ശ്രമിച്ചാല്‍ കര്‍ശനനടപടിയെന്നാണ് മുന്നിറിയിപ്പ്. പുനപരീക്ഷ കുറ്റമറ്റരീതയില്‍ നടത്തേണ്ടത് കേന്ദ്രത്തിന്റെ അഭിമാനപ്രശ്‌നമാണ്. വീഴ്ച ആവര്‍ത്തിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും.സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News