ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷാ തീയതി മാറ്റി. ജൂലൈ ഏഴിലേക്ക് പരീക്ഷ മാറ്റി കൊണ്ട് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സസ് വിജ്ഞാപനം ഇറക്കി. നേരത്തെ മാര്‍ച്ച് മൂന്നിന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
പരീക്ഷ എഴുതുന്നതിനുള്ള യോഗ്യതയുമായി ബന്ധപ്പെട്ട കട്ട് ഓഫ് ഡേറ്റ് 2024 ഓഗസ്റ്റ് 15 ആണെന്നും വിജ്ഞാപനത്തില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് nbe.edu.in, natboard.edu.in. എന്നി വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
രാജ്യത്ത് മെഡിക്കല്‍ പ്രാക്ടീസിന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള യോഗ്യത പരീക്ഷയായ നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് ഒരു വര്‍ഷം കൂടി വൈകും. അടുത്ത വര്‍ഷം നടപ്പാക്കാനാണ് ആലോചന. നേരത്തെ 2023ല്‍ തുടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പിജി പ്രവേശനവുമായി ബന്ധപ്പെട്ട് നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് യാഥാര്‍ഥ്യമാകുന്നത് വരെ നിലവിലെ പരീക്ഷാ രീതി തുടരും.