24 C
Kottayam
Thursday, June 4, 2026

‘വിവാഹിതരായ പുരുഷന്‍മാരെ ഒരിക്കലും പ്രണയിക്കരുത്;നടിയുടെ തുറന്നു പറച്ചില്‍

Must read

പ്രണയവുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ നിന്ന് താന്‍ പഠിച്ച വലിയ പാഠങ്ങളിലൊന്ന് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി നീന ഗുപ്ത. തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളതും മറ്റാരുടെയും ജീവിതത്തില്‍ സംഭിവിക്കരുതെന്ന് കരുതുന്നതുമായ ഒരു കാര്യമാണ് ഇന്‍സ്റ്റ?ഗ്രാം പേജില്‍ വിഡിയോ ആയി നീന പങ്കുവച്ചത്. വിവാഹിതനായ ഒരാളുമായി പ്രണയബന്ധത്തിലാകുന്നതിനെ എതിര്‍ത്തുകൊണ്ടുള്ളതാണ് ഈ വിഡിയോ. തനിക്ക് ഈ അബന്ധം സംഭവിച്ചിട്ടുണ്ടെന്നും അത്തരം കെണിയില്‍ ആരും വീഴരുതെന്നുമാണ് നീനയുടെ ആ?ഗ്രഹം.

‘സച്ച് കഹൂന്‍ തോ'(ഉള്ളത് ഉള്ളതു പോലെ പറയുക) എന്ന പേരിലാണ് നീന ഗുപ്ത ഇന്‍സ്റ്റഗ്രാമില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്താറുള്ളത്.തനിക്ക് ഇക്കുറി ചില സത്യങ്ങള്‍ വെളിപ്പെടുത്താനുണ്ട് എന്ന് പറഞ്ഞാണ് നീനയുടെ വിഡിയോ ആരംഭിക്കുന്നത്. നീന ഗുപ്ത
”ഭാര്യയുമായി ചേര്‍ന്നുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞായിരിക്കും അയാള്‍ നിങ്ങളോടുള്ള സംഭാഷണങ്ങള്‍ തുടങ്ങുന്നത്. സാവധാനം നിങ്ങള്‍ക്ക് അയാളോട് പ്രണയം തോന്നിത്തുടങ്ങും. വിവാഹിതനായതുകൊണ്ടുതന്നെ എന്തുകൊണ്ട് ബന്ധം വേര്‍പിരിഞ്ഞുകൂടാ എന്ന് നിങ്ങള്‍ അയാളോട് ചോദിക്കും. കുറച്ചുകൂടെ കാത്തിരിക്കൂ എന്നായിരിക്കും മറുപടി. ചില സമയങ്ങളിള്‍ മക്കളുടെ കാര്യം പറഞ്ഞ് ഒഴിഞ്ഞുമാറും.

പിന്നീട് നിങ്ങള്‍ ഒന്നിച്ച് യാത്രകള്‍ പോകും ആരുമറിയാതെ കൂടിക്കാഴ്ചകള്‍ നടത്തും പക്ഷെ എപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് കള്ളം പറയേണ്ടിവരുന്നതദ് അയാള്‍ക്ക് ബുദ്ധിമുട്ടായി തുടങ്ങും. പിന്നെ നിങ്ങല്‍ക്ക് ഒരു രാത്രി ഒന്നിച്ചായിരിക്കണമെന്ന് തോന്നും. അതുകഴിഞ്ഞ് കൂടുതല്‍ രാത്രികള്‍ ഒന്നിച്ച് വേണമെന്നാകും. അതുകൊണ്ടുതന്നെ നിങ്ങള്‍ അയാളെ വേര്‍പിരിയലിന് നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. എന്നാല്‍ അതത്ര എളുപ്പമല്ല എന്നായിരിക്കും മറുപടി കിട്ടുക. ബാങ്ക് അക്കൗണ്ട്, വസ്തു… തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ നിരത്തും. ഇതെല്ലാം കേള്‍ക്കുമ്‌ബോള്‍ നിങ്ങള്‍ക്ക് നിരാശയാകും. ഒടുവില്‍ അയാളെ വിട്ടുപിരിയാന്‍ നിങ്ങള്‍ക്ക് തോന്നിത്തുടങ്ങും. ഇത് പറയുമ്‌ബോള്‍ അയാള്‍ മോശമായി പ്രതികരിക്കും. പിന്നെ നിങ്ങള്‍ എന്ത് ചെയ്യാനാണ്?.”

”ഉള്ളത് പറയട്ടെ, ഒരിക്കലും വിവാഹിതനായ ഒരാളുമായി ബന്ധം സ്ഥാപിക്കരുത്,” എന്നു പറഞ്ഞുകൊണ്ടാണ് നീന ഗുപ്ത വീഡിയോ അവസാനിപ്പിച്ചത്. വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്സുമായുള്ള നീനയുടെ പ്രണയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരുടേയും മകളാണ് ഡിസൈനര്‍ മസബ ഗുപ്ത. വിവിയന്‍ റിച്ചാര്‍ഡ്‌സുമായി പിരിഞ്ഞ നീന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിവേക് ??മെഹ്റയെ വിവാഹം കഴിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week