EntertainmentNews

നീലുവമ്മയ്ക്ക് കൂട്ടായി പാറുക്കുട്ടി, ചിത്രങ്ങൾ വെെറൽ

കൊച്ചി:ടെലിവിഷൻ പ്രേക്ഷരുടെ പ്രിയപ്പെട്ട കുട്ടിത്താരമാണ് ബേബി അമേയ എന്ന പാറുക്കുട്ടി. സീരിയലിൽ ഒരു ഡയലോഗ് പോലും പറയാതെ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ കുഞ്ഞുതാരമാണ് പാറുക്കുട്ടി. ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ സീരിയലിൽ ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായി എത്തിയ ബേബി അമേയ ചുരുങ്ങിയ സമയംകൊണ്ടാണ് ജനമനസുകളിൽ ഇടംപിടിച്ചത്. പാറുവിന്റെ വളർച്ച കൃത്യമായും പ്രേക്ഷകരും കണ്ടുകൊണ്ടിരിക്കുകയാണ്. അത്യാവശ്യം ഡയലോഗുകളും പാട്ടുമൊക്കെയായി പാറമട വീട്ടിലെ അംഗങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുക്കുകയാണ് പാറുക്കുട്ടി.

നീലുവമ്മയ്ക്ക് ഒപ്പം പൂക്കളമൊരുക്കാൻ സഹായിക്കുന്ന പാറുക്കുട്ടിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. സീരിയലിൽ പാറുക്കുട്ടിയുടെ അമ്മയായി അഭിനയിക്കുന്ന നിഷ സാരംഗാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. യഥാർത്ഥ ജീവിതത്തിലും പാറുക്കുട്ടിയ്ക്ക് അമ്മയെ പോലെ തന്നെയാണ് നിഷ. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് നിരവധി തവണ അഭിമുഖങ്ങളിൽ നിഷ സംസാരിച്ചിട്ടുണ്ട്.

സീരിയലിൽ പാറുവിനെ ചോട്ടനും ചേച്ചിയുമായി അഭിനയിക്കുന്ന ശിവാനിക്കും അൽസാബിത്തിനുമൊപ്പമിരുന്നാണ് പാറു തന്റെ ഓണ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഒരു വീഡിയോയും വൈറലായിരുന്നു. ഉപ്പും മുളകും സീരിയൽ സെറ്റിലെ താരത്തിന്റെ രണ്ടാം ഓണമാണിത്, ജീവിതത്തിലെയും. ഓണ വിശേഷങ്ങൾക്കൊപ്പം തന്റെ വീട്ടിലെ വിശേഷങ്ങളും ആരാധകരുമായി പാറു പങ്കുവച്ചു. അടുത്തിടെയാണ് പാറുവിന് ഒരു കുഞ്ഞനിയൻ കൂടി ജനിക്കുന്നത്.

ഓണപ്പാട്ട് പാടിയും, ഊഞ്ഞാലിന്റെയും സദ്യയുടെയും വിശേഷങ്ങൾ പങ്കുവച്ചും സീരിയലിലേതുപോലെ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാൻ പാറുവിന് സാധിച്ചു. ഓണം സ്‌പെഷ്യൽ എപ്പിസോഡിലും താരമായത് പാറുക്കുട്ടിയായിരുന്നു. പ്രധാന താരങ്ങൾക്കൊപ്പം ചേർന്ന് നൃത്തം ചെയ്തും പാട്ടു പാടിയുമെല്ലാം മിനി സ്ക്രീനിലും താരം കയ്യടി നേടി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button