തോളിൽ കേറിയിട്ട് ചെവി തിന്നുന്നു; തുണിയില്ലാത്ത ഫോട്ടോയ്ക്ക് പിന്നാലെ ജീവയും അപർണയും; വെെറലായി ചിത്രങ്ങൾ
കാെച്ചി:സ്വത സിദ്ധമായ അവതരണ ശൈലിയാണ് മിക്ക അവതാരകന്മാരെയും പ്രേക്ഷകരുടെ പ്രിയപെട്ടവരാക്കുന്നത്. അത്തരത്തിൽ ചുരുങ്ങിയ കാലം കൊണ്ട് മലയാളി ടെലിവിഷൻ പ്രേമികളുടെ മനം കവർന്ന അവതാരകനാണ് ജീവ. നിരവധി ടെലിവിഷൻ ഷോകളിൽ സജീവമായിരുന്നു എങ്കിലും സീ കേരളം അവതരിപ്പിച്ച സരിഗമപ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ ആണ് ജീവ ശ്രദ്ധേയനാവുന്നത്. ജീവ മാത്രമല്ല … ജീവയ്ക്ക് ഒപ്പം തന്നെ അവതാരകയും മോഡലും ആയ ജീവയുടെ ഭാര്യ അപർണ തോമസും ചുരുങ്ങിയ കാലം കൊണ്ട് തന്നെ സുപരിചിതാണ്.. പറഞ്ഞ് വരുന്നത് ഇതൊന്നുമല്ല.
5ാം വിവാഹ വാര്‍ഷിക ദിനത്തിൽ ഇരുവരും പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതേ തുടർന്ന് ചെറിയ പൊല്ലാപ്പ്മൊന്നുമല്ല മാധ്യമങ്ങളിലടക്കം ഉണ്ടായത് ഇതിൽ പ്രത്യേകിച്ച് തുണി ഒന്നുമില്ലെങ്കിലും ഇരിക്കട്ടെ , എങ്ങനുണ്ട് VARIETY അല്ലെയെന്ന് ചോദിച്ചായിരുന്നു ജീവ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇപ്പോൾ ഇതാ ഇതെല്ലാം കെട്ടടങ്ങും മുൻപ് പുതിയ ചിത്രങ്ങളുമായാണ് ജീവ എത്തിയത്
ബെഡിൽ പുതപ്പിനുള്ളിൽ കിടക്കുന്ന ജീവയും അപർണയുമാണ് ഫോട്ടോയിൽ കണ്ടതെങ്കിൽ ഇക്കുറി ജീവയുടെ തോളിൽ കയറി നിൽക്കുന്ന അപർണ്ണയെയാണ് കാണുന്നത്. ‘തോളിൽ കേറിയിട്ട് ചെവി തിന്നുക എന്ന് കേട്ടിട്ടല്ലേയുള്ളു ഇന്നാ കണ്ടോ, വർഷമായി തോളിൽ കേറിയിട്ട്, കുഞ്ഞിക്കാൽ ഇല്ല ഇത് കുറച് വലിയ കാൽ ആണ്. 🥰 My forever വേതാളമെന്ന് പറഞ്ഞായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം വൈറലായി മാറി കഴിഞ്ഞിട്ടുണ്ട്
ജീവ പങ്കുവെച്ച ചിത്രങ്ങൾക്ക് ആരധകരുടെ ഭാഗത്ത് നിന്ന് രൂക്ഷമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത് ജീവയുടെ ഭാഗത്ത് നിന്ന് ഇത് പോലെയുള്ള കോപ്രായങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ജീവയോട് ഉണ്ടായിരുന്ന എല്ലാഇഷ്ടവു൦പോയി തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.
അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്.ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം.അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു. ഇടയ്ക്ക് ജീവയും അപർണ്ണയ്‌ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ എത്താറുണ്ട്.