അധ്യാപകനായ അഛന്‍ പീഡിപ്പിച്ചത് 13 വയസുമുതല്‍,പീഡനം അമ്മയുടെ അറിവോടെ,ഗര്‍ഭചിദ്രവും നടത്തി,നീലേശ്വരം പീഡനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി ഞെട്ടിയ്ക്കുന്നത്.

കാസർഗോഡ്: നീലേശ്വരത്ത് 16 കാരിയെ മദ്രസാ അധ്യാപകനായ പിതാവും മറ്റു ചിലരും ചേർന്ന് പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മദ്രസാ അദ്ധ്യാപകനായ അച്ഛന്‍ കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാംക്ലാസ് മുതല്‍ അച്ഛന്‍ പീഡിപ്പിച്ചെന്ന് കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മറ്റ് മൂന്നുപേര്‍ കൂടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കുട്ടിയുടെ അച്ഛനെതിരെ മുമ്പും പോക്സോ കേസുണ്ട്.

പെണ്‍കുട്ടിയുടെ അമ്മക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെയും കേസില്‍ പ്രതി ചേര്‍ത്തത്. അമ്മ അറിഞ്ഞുകൊണ്ടാണ് പിതാവും മറ്റുള്ളവരും 16-കാരിയെ പീഡിപ്പിച്ചതെന്നാണ് വിവരം. രണ്ടു വര്‍ഷമായി ലൈം​ഗിക പീഡനത്തിന് ഇരയാകുകയും ​ഗര്‍ഭിണിയാകുകയും ചെയ്തിട്ടും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ തയ്യാറാകാതിരുന്ന അമ്മയേയും പൊലീസ് കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു.സംഭവത്തില്‍ അച്ഛനടക്കം നാല് പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. മദ്രസാ അദ്ധ്യാപകനായ അച്ഛനെ കൂടാതെ നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്.

പിടിയിലായ മറ്റ് മൂന്നുപേരും പെണ്‍കുട്ടിയുടെ സമീപവാസികളായ യുവാക്കളാണ്. ഇവരുടെ പേരുകള്‍ പെണ്‍കുട്ടി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, പെണ്‍കുട്ടിയുടെ പിതാവ് നേരത്തെയും പോക്സോ കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു.പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടറെയും പൊലീസ് ചോദ്യംചെയ്തു. അച്ഛനും അമ്മയും സാമ്പത്തിക നേട്ടത്തിനായി കുട്ടിയെ പലർക്കും കാഴ്ചവെച്ചതായും റിപോർട്ടുണ്ട്.

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. രണ്ട് വര്‍ഷമായി പെണ്‍കുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിനിടെ ഗര്‍ഭിണിയാവുകയും ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തു. ഈ വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ മാതൃസഹോദരന്മാരാണ് പൊലീസില്‍ പരാതി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News