CrimeKeralaNewsRECENT POSTS
നെടുങ്കണ്ടം കസ്റ്റഡി മരണം: എ.എസ്.ഐ റെജിമോന്‍, സി.പി.ഒ നിയാസ് എന്നിവരെ റിമാന്‍ഡ് ചെയ്തു
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ എ.എസ്.ഐ റെജിമോന്‍, സി.പി.ഒ നിയാസ് എന്നിവരെ പീരുമേട് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളെ ദേവികുളം സബ് ജയിലിലേക്ക് മാറ്റി. അതേസമയം എസ്.ഐ കെ.എ സാബുവിനെ ക്രൈം ബ്രാഞ്ചിന്റെ ആവശ്യപ്രകാരം കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കി. നാളെ വൈകുന്നേരം ആറു മണി വരെയാണ് കസ്റ്റഡി. ഇന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ എത്തി കെഎ സാബുവിനെ തെളിവെടുപ്പ് നടത്തും. വരും ദിവസങ്ങളില്‍ കൂടുതല്‍ പോലീസുകാരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തും.
ഇന്നലെയാണ് കേസിലെ പ്രതികളായ റെജിമോനെയും നിയാസിനെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. നെടുങ്കണ്ടം ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസില്‍ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News