തിരുവനന്തപുരം: നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ നിന്ന് 25 പവൻ സ്വർണം മോഷണം പോയതായി പരാതി. നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചാട്ടുകാലിലെ അനസിന്റെ വീട്ടിൽ നിന്നാണ് അലമാരിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം മോഷണം പോയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയതായിരുന്നു കുടുംബം. ബുധനാഴ്ച പുലർച്ചെയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. വീടിന്റെ വാതിൽ തുറന്നുകിടക്കുകയായിരുന്നു, സിസിടിവിയും തകർത്തിരുന്നു.
വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ബെഡ്‌റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണമാണ് കവർന്നത്. എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അനസ് പറയുന്നു. നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
A major gold robbery took place at a locked house in Nedumangad, Thiruvananthapuram, where 25 sovereigns of gold were stolen from the residence of Anas at Kochattukal, Chullimanoor. The theft was discovered when the family returned home. Police have registered a case and are investigating CCTV footage.


