23.7 C
Kottayam
Sunday, June 14, 2026

ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ സിഐ കൈയ്യേറ്റം ചെയ്തു, ഫോൺ എറിഞ്ഞു തകർത്തു

Must read

തിരുവനന്തപുരം: കേരള പൊലീസിന് നാണക്കേടായി മറ്റൊരു സംഭവം കൂടി. തലസ്ഥാനത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ നെടുമങ്ങാട് സിഐ കൈയ്യേറ്റം ചെയ്യുകയും ഫോൺ എറിഞ്ഞുതകർക്കുകയും ചെയ്തു. തന്നെ സിഐ കൈയ്യം ചെയ്യാൻ ശ്രമിച്ചുവെന്ന് കാട്ടി ട്രാഫിക് എഎസ്ഐ ജവഹർ ഫോർട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പാർക്കിങിന് വിലക്കുള്ള സ്ഥലത്ത് വാഹനം നിർത്തിയിട്ടതാണ് പ്രശ്നങ്ങൾ തുടങ്ങാൻ കാരണം. നെടുമങ്ങാട് സിഐയാണ് പഴവങ്ങാടിയിൽ പാർക്കിങിന് വിലക്കുള്ള സ്ഥലത്ത് വാഹനം നിർത്തിയിട്ടത്. ഇവിടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ജവഹർ ഈ വാഹനത്തിന്റെ ഫോട്ടോയെടുത്തു. രോഷാകുലനായ സിഐ തന്നെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും തന്റെ മൊബൈൽ ഫോൺ എറിഞ്ഞുതകർത്തുവെന്നും കാട്ടിയാണ് ജവഹർ ഫോര്‍ട്ട് പൊലീസില്‍ പരാതി നൽകിയിരിക്കുന്നത്.

പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിലായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്. നിരോധിത മേഖലയായതിനാൽ ജവഹർ ട്രാഫിക് പൊലീസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലിടാനായി വാഹനത്തിന്റെ ഫോട്ടോയെടുത്തു. ഈ സമയത്ത് സിഐ മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും ഇത് കാറിനകത്തേക്ക് ശക്തിയായി എറിയുകയുമായിരുന്നു. ആൾക്കൂട്ടം നോക്കിനിൽക്കെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയോട് സിഐയുടെ അപമര്യാദയോടെയുള്ള പെരുമാറ്റം.പിന്നീട് ജവഹർ ഫോർട്ട് പൊലീസിൽ വിവരമറിയിക്കുകയും സ്ഥലത്തേക്ക് കൂടുതൽ പൊലീസുകാർ എത്തുകയും ചെയ്തു. സിഐ അസഭ്യം പറഞ്ഞെന്നും ജവഹറിന്റെ പരാതിയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

Popular this week