ദുരിത ബാധിതർക്ക് ഗ്യാസ് അടുപ്പും പാത്രങ്ങളും എൻ.സി.പി നൽകും,വാഹനങ്ങൾ മുണ്ടക്കയത്തേക്ക് തിരിച്ചു

കൊച്ചി :മഴക്കെടുതിയും പ്രളയവും ദുരന്തം വിതച്ച കോട്ടയം ഇടുക്കി ജില്ലകളിലെ അറുന്നൂറു വീടുകളിലേക്ക് എൻ സി പി സംസ്ഥാന കമ്മിറ്റി എത്തിച്ചു നൽകുന്ന ഗൃഹോപകരണങ്ങളും ദുരിതാശ്വാസ സാമഗ്രികളും അടങ്ങുന്ന വാഹനങ്ങൾ എറണാകുളത്തെ എൻ സി പി സംസ്ഥാന മേഖല ഓഫീസ് പരിസരത്തു നിന്നും പുറപ്പെട്ടു.

എൻ സി പി സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. മുണ്ടക്കയത്ത് വെച്ച് സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വി എൻ വാസവൻ ഈ സാധനങ്ങൾ ഏറ്റു വാങ്ങും . ഗ്യാസ് സ്റ്റവ് , പ്ളേറ്റുകൾ , ഗ്ലാസ്സുകൾ , കലം , നോൺ സ്റ്റിക് കൂക്ക് വെയർ തുടങ്ങിയവ അടങ്ങുന്ന കിറ്റാണ് ഓരോ കുടുംബത്തിനും നൽകുന്നത്. മുപ്പതു ലക്ഷം രൂപയാണ് ഇതിനായി എൻ സി പി സംസ്ഥാന കമ്മിറ്റി ചിലവഴിക്കുന്നത്.

കഴിഞ്ഞ പ്രളയ വേളയിൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എൻ സി പി ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News