സമസ്തയിൽ ഭിന്നത കടുത്തു; സ്ഥാനം രാജി വെച്ച് നാസര്‍ ഫൈസി കൂടത്തായി

സമസ്ത ജംഇയ്യത്തുല്‍ ഖുത്വബ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നാസര്‍ ഫൈസി കൂടത്തായി രാജി വെച്ചു

കോഴിക്കോട്: സമസ്ത ജംഇയ്യത്തുല്‍ ഖുത്വബ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നാസര്‍ ഫൈസി കൂടത്തായി രാജി വെച്ചു. സമസ്ത നേതാക്കളെ അപമാനിച്ച് നാസര്‍ ഫൈസി കൂടത്തായി പ്രസ്താവന നടത്തുന്നുവെന്ന് സമസ്ത ജംഇയ്യത്തുല്‍ ഖുത്വബ സംസ്ഥാന പ്രവര്‍ത്തക സമതിയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. പ്രമേയം യോഗം ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് രാജി.

പ്രവര്‍ത്തക സമിതിയിലെ പലരും താന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതില്‍ വിയോജിപ്പ് അറിയിച്ചതിനാല്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്ഥാനം ഒഴിയുകയാണെന്നും കാണിച്ച് നാസര്‍ ഫൈസി കൂടത്തായി സമസ്ത ജംഇയ്യത്തുല്‍ ഖുത്വബ സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമ്മര്‍ മുസ്ല്യാര്‍ക്ക് കത്ത് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News