24.4 C
Kottayam
Sunday, September 29, 2024

ധ്യാനിന്റെ കള്ളത്തരംകൊണ്ട് നയൻതാരയുടെ ഡേറ്റ് ഒരു മണിക്കൂർ കൊണ്ട് വാങ്ങിവന്നു: അജു വർഗീസ്

Must read

കൊച്ചി:മലയാള യുവതാരങ്ങളിൽ ഏറ്റവുമധികം ജനപ്രീതിയുള്ള നടനാണ് ധ്യാൻ ശ്രീനിവാസൻ. സിനിമകളിലൂടെയും അഭിമുഖങ്ങളിലൂടെയും പ്രേക്ഷക മനസ്സിൽ ഇടംപിടിക്കാൻ സാധിച്ച നടനാണ് ധ്യാൻ. സിനിമകൾക്ക് ലഭിക്കുന്നതിനേക്കാൾ സ്വീകാര്യതയാണ് ധ്യാൻ നൽകുന്ന ഓരോ അഭിമുഖങ്ങൾക്കും ലഭിക്കുന്നത്.

സിനിമയിൽ ഒട്ടേറെ സൗഹൃദങ്ങൾ സൂക്ഷിക്കുന്ന നടൻ കൂടിയാണ് ധ്യാൻ. ധ്യാനിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടൻ അജു വർഗീസ്. ധ്യാനിന്റെ ആദ്യ സംവിധാന സംരംഭമായ ലവ് ആക്ഷൻ ഡ്രാമയുടെ നിർമാതാക്കളിൽ ഒരാൾ അജു ആയിരുന്നു.

നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിൽ നായികയായത് നയൻ‌താരയാണ്. ധ്യാനിന്റെ കഥപറയാനുള്ള കഴിവ് കൊണ്ടാണ് നയൻതാരയുടെ ഡേറ്റ് കിട്ടിയതെന്നാണ് അജു വർഗീസ് പറയുന്നത്. മൂവി വേൾഡ് മീഡിയ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അജു.

അജു വർഗീസിന്റെ വാക്കുകൾ ഇങ്ങനെയാണ്: 

‘എപ്പോഴും എല്ലാ കാര്യങ്ങളിലും തമാശ കൊണ്ടുവരാൻ ഇഷ്ടമാണ് ധ്യാന്. നല്ല കഥപറച്ചിലുകാരനാണ്. അല്ലെങ്കിൽ നിങ്ങൾക്ക് തോന്നുന്നുണ്ടോ ഒരു മണിക്കൂർ കൊണ്ട് നയൻതാരയെ പോലെയുളള ഒരു വലിയ താരത്തിന്റെ ഡേറ്റും ആയിട്ട് വരുമെന്ന്. അത് ഈ കള്ളത്തരം ഉള്ളത് കൊണ്ടല്ലേ. അപ്പോൾ പറഞ്ഞ കഥയേ അല്ല ലവ് ആക്ഷൻ ഡ്രാമയിലെ കഥ എന്നാണ് എനിക്ക് തോന്നുന്നത്. മാഡത്തിനോട് എന്തോ വലിയ പടമാണെന്നാണ് പറഞ്ഞിരുന്നത്. പാവം’- ചിരിച്ചുകൊണ്ട് അജു പറയുന്നു.

നയൻതാരയുമായി ഇന്നും ധ്യാനിന് നല്ല ബന്ധമാണുള്ളതും വേണമെങ്കിൽ ഇനിയും കഥ പറയാനുളള അവസരമൊക്കെ കിട്ടുമെന്നും അജു അഭിമുഖത്തിൽ പറഞ്ഞു. 

താൻ ലൊക്കേഷനുകളിൽ നിൽക്കുമ്പോൾ ആളുകൾ ധ്യാനിന്റെ വിശേഷങ്ങൾ തന്നോട് വന്ന് ചോദിക്കാറുണ്ടെന്നും അജു വർഗീസ് പറഞ്ഞു. ‘ഞാൻ പല ഷൂട്ടിംഗ് ലൊക്കേഷനുകളിലും നിൽക്കുമ്പോൾ പ്രേക്ഷകർ ധ്യാനിന്റെ വിശേഷങ്ങൾ ചോദിച്ച് വരാറുണ്ട്. അതിനുമാത്രം സിനിമകൾ ഒന്നും ചെയ്യാതെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ കഴിയുന്നു എന്നത് ഒരു ഭാഗ്യം തന്നെയാണ്. ശരിക്കും ഒരു എന്റർടൈനർ തന്നെയാണ് ധ്യാൻ. ആരെയും വേദനിപ്പിച്ച് സംസാരിക്കാറില്ല. മുഖത്തുനോക്കി വിമർശിച്ച് ചിരിപ്പിക്കുന്ന വ്യക്തി കൂടിയാണ് ധ്യാൻ. ധ്യാനിന്റ വളർച്ചയിൽ സന്തോഷവാനാണെന്നും അജു കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week