മാറിനില്‍ക്കാനുള്ള തീരുമാനം എൻ്റേത് മാത്രമായിരുന്നു:മീര നന്ദന്‍

കൊച്ചി:ലാൽ ജോസ് സംവിധാനം ചെയ്‌ത ” മുല്ല ” എന്ന സിനിമയിലൂടെ ദിലീപിന്റെ നായിക ആയി മലയാള സിനിമയിലെത്തിയ താരം ആണ് മീര നന്ദൻ. അഭിനയത്തിലേക്ക് എത്തുന്നതിനു മുമ്പ് റിയാലിറ്റി ഷോ അവതാരിക ആയി തിളങ്ങിയ താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ഇപ്പോഴിതാ മീര തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പ്രേക്ഷക ശ്രെദ്ധനേടുന്നത്. കറുപ്പ് സാരിയിൽ അതി സുന്ദരിയായാണ് മീരയുള്ളത്.

ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരിക ആയിരുന്നു മീര.

ഏകദേശം പത്ത് വർഷത്തോളം സൗത്ത് ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന താരം.

ഒട്ടേറെ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ നാല് ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. 2007 മുതൽ സിനിമയിൽ സജീവമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News