വിഘ്‌നേഷുമൊത്ത് തിരുവോണം ആഘോഷിച്ച് നയന്‍താര; ചിത്രങ്ങള്‍ കാണാം
തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവനും തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇരുവരുടെയും വിവാഹം കാത്തിരിക്കുകയാണ് ആരാധകര്‍. തിരുവോണം ഒരുമിച്ച് ആഘോഷിക്കുന്ന ഇരുവരുടെയും ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്.
കൊച്ചിയിലാണ് ഇരുവരും ചേര്‍ന്ന് തിരുവോണം ആഘോഷിച്ചത്. പരമ്പരാഗത രീതിയില്‍ സെറ്റ് സാരിയുടുത്ത നയന്‍താരയും കസവ് കരയുള്ള മുണ്ടും ഷര്‍ട്ടും ധരിച്ച വിഘ്നേഷ് ശിവനും ആണ് വിവിധ ചിത്രങ്ങളില്‍ ഉള്ളത്. ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് വിഘ്നേഷാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. കൊച്ചിയിലുള്ള നയന്‍താരയുടെ വസതിയിലായിരുന്നു ഓണാഘോഷം.
സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് ഡയാന കുര്യന്‍ എന്ന നയന്‍താര സിനിമയില്‍ എത്തിയത്. സിനിമയിലെ നായകന്‍ ജയറാം ആയിരുന്നു. പിന്നീട് തമിഴ്- കന്നഡ- തെലുങ്ക് സിനിമകളില്‍ സജീവമായി.
https://www.instagram.com/p/CEjPqFDhqNn/?utm_source=ig_web_copy_link