24 C
Kottayam
Sunday, June 7, 2026

പരിപാടിക്ക് എത്തിയത് ആറ് മണിക്കൂര്‍ വൈകി; എന്നിട്ടും ക്ഷമാപണം നടത്തിയില്ല; നടി നയന്‍താരക്ക് സൈബറിടത്തില്‍ രൂക്ഷ വിമര്‍ശനം

Must read

ചെന്നൈ: കുറച്ചുകാലമായി തെന്നിന്ത്യന്‍ സിനിമയിലെ വിവാദ നായികയാണ് നയന്‍താര. ധനുഷിനെതിരെ തുറന്നടിച്ചു കൊണ്ട് അവര്‍ രംഗത്തുവന്നതോടയാണ് അവര്‍ വിവാദങ്ങളില്‍ നിറഞ്ഞത്. ഇപ്പോള്‍ വീണ്ടും വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധ നേടുകയാണ് നയന്‍സ്. ഒരു പരിപാടിക്ക് കൃത്യ സമയത്ത് എത്താതിരുന്നതിന്റെ പേരിലാണ് അവര്‍ക്കെതിരെ സൈബറിടത്തില്‍ വിമര്‍ശനം കടുക്കുന്നത്.

ഫെമി 9 എന്ന നയന്‍താരയുടെ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി. രാവിലെ ഒന്‍പത് മണിക്കാണ് നയന്‍താര പരിപാടിയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ആറ് മണിക്കൂര്‍ വൈകി ആയിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും ഇവിടെ എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ തീരുമായിരുന്ന പരിപാടി അവസാനിച്ചത് ആറ് മണിക്കായിരുന്നു. ഇത് പരിപാടിയ്ക്ക് എത്തിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ അടക്കമുള്ളവര്‍ തന്നെയാണ് വിമര്‍ശനം ഉയര്‍ത്തിയത്.

- Advertisement -

ഫെമി 9ന്റെ ഫോട്ടോസ് നയന്‍താര പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയും രൂക്ഷ വിമര്‍ശനമാണ്. ‘ഈ സ്നേഹം മതി. ഞങ്ങളുടെ ഫെമി 9 കുടുംബം വലുതാകുകയാണ്, ഞങ്ങള്‍ക്ക് ഇതിലും സന്തുഷ്ടരാകാന്‍ കഴിയില്ല. ഇങ്ങനൊരു ജീവിതത്തിന് കൂടുതല്‍ നന്ദി..’ എന്നായിരുന്നു ഫോട്ടോകള്‍ക്കൊപ്പം താരം കുറിച്ചത്. പിന്നാലെ വിമര്‍ശന കമന്റുകളും എത്തി.

- Advertisement -

വൈകി എത്തിയതിന് ക്ഷമാപണം നടത്താതിനും ഫോട്ടോ എടുക്കാന്‍ വന്ന കൊച്ചുകുട്ടികളെ പോലും അനുവദിക്കാത്തതിന്റെ പേരിലും നയന്‍താരയ്ക്ക് എതിരെ വിമര്‍ശനം ഉയരുന്നുണ്ട്. തക്ക സമയത്ത് പരിപാടിക്ക് വന്ന തങ്ങള്‍ ‘പൊട്ടന്മാരാണോ’ എന്നും ഇവര്‍ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും താങ്കളുടെ ഫോട്ടോഗ്രാഫന്‍ കൃത്യമായി ജോലി ചെയ്തുവെന്നും ഇവര്‍ പരിഹസിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതികരിക്കാന്‍ നയന്‍താര ഇതുവരെ തയ്യാറായിട്ടില്ല.

- Advertisement -

രക്കായി എന്നാണ് നയന്‍താരയുടെ പുതിയ സിനിമയുടെ പേര്. സെന്തില്‍ നള്ളസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുന്നത്. അന്നപൂരണിയാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week