24 C
Kottayam
Sunday, June 7, 2026

ഹോട്ടല്‍ പൊളിച്ചു നീക്കിയ സംഭവം; തെലുങ്ക് സൂപ്പര്‍താരം വെങ്കടേഷിനും റാണ ദഗുബാട്ടിക്കുമെതിരെ കേസെടുത്തു പോലീസ്

Must read

ഹൈദരാബാദ്: തെലുഗു സൂപ്പര്‍ താരം വെങ്കടേഷിനും റാണ ദഗുബാട്ടിക്കുമെതിരെ കേസെടുത്ത് ഹൈദരാബാദ് ഫിലിം നഗര്‍ പൊലീസ്. ഫിലിം നഗറിലെ ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. റാണ ദഗുബാട്ടിയുടെ സഹോദരന്‍ അഭിരാം ദഗുബാട്ടി, പിതാവ് സുരേഷ് ദഗുബാട്ടി എന്നിവര്‍ക്കെതിരെയും കേസുണ്ട്.

കേസില്‍ വെങ്കടേഷ് ഒന്നാംപ്രതിയും റാണ രണ്ടാംപ്രതിയുമാണ്. ഹൈദരാബാദ് ജൂബിലി ഹില്‍സില്‍ ദഗുബാട്ടി കുടുംബത്തിന്റെ വസ്തുവില്‍ സ്ഥിതി ചെയ്യുന്ന ‘ഡെക്കാന്‍ കിച്ചന്‍’ ഹോട്ടല്‍ തകര്‍ത്ത സംഭവത്തിലാണ് താരകുടുംബത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.

- Advertisement -

കെ. നന്ദകുമാര്‍ എന്നയാള്‍ക്ക് സ്ഥലം ലീസിന് നല്‍കിയിരുന്നു. ഈ സ്ഥലത്താണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, പിന്നീട് ഇരുകക്ഷികളും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ദഗുബാട്ടി കുടുംബം ഹോട്ടല്‍ പൊളിക്കുകയുമായിരുന്നു.

- Advertisement -

ഹോട്ടല്‍ പൊളിച്ചത് നിയമവിരുദ്ധമാണെന്ന് കാട്ടി ഡെക്കാന്‍ കിച്ചന്‍ ഉടമ നന്ദകുമാര്‍ കോടതിയെ സമീപിച്ചു. കോടതി ഉത്തരവ് ലംഘിച്ച് ദഗുബാട്ടി കുടുംബം ഡെക്കാന്‍ കിച്ചണ്‍ തകര്‍ത്തുവെന്നാണ് നന്ദകുമാര്‍ പറയുന്നത്.

- Advertisement -

ഹോട്ടല്‍ തകര്‍ത്തതുവഴി 20 കോടിയുടെ നഷ്ടമുണ്ടായെന്നും ഹോട്ടല്‍ വാടകക്ക് നല്‍കുന്നത് സംബന്ധിച്ച് കോടതി ഉത്തരവുണ്ടായിട്ടും അനധികൃതമായി പൊളിച്ച് വിലപിടിപ്പുള്ള കെട്ടിടം നശിപ്പിച്ച് ഫര്‍ണിച്ചറുകള്‍ കൊണ്ടുപോയെന്നും നന്ദകുമാര്‍ പറയുന്നു. തുടര്‍ന്നാണ് കോടതി നിര്‍ദേശപ്രകാരം കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week